Image

അടുത്തിരിക്കുന്ന സ്ത്രീകളോട് ഇനി കുശലം വേണ്ട, നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടി; സര്‍ക്കുലറുമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

Published on 19 February, 2020
അടുത്തിരിക്കുന്ന സ്ത്രീകളോട് ഇനി കുശലം വേണ്ട, നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടി; സര്‍ക്കുലറുമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

കോയമ്ബത്തൂര്‍: യാത്രക്കിടെ, തൊട്ടരികിലെ സീറ്റില്‍ ഇരിക്കുന്ന സ്ത്രീയോട് ഡ്രൈവര്‍ സംസാരിക്കരുതെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സര്‍ക്കുലര്‍. ഇത്തരം സംഭാഷണം ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്നതായുളള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും കോയമ്ബത്തൂര്‍ മേഖലയിലെ ഡ്രൈവര്‍മാരെ ഉദ്ദേശിച്ച്‌ തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.


ജനുവരി 19നാണ് വിചിത്രമായ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അപകടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. പലപ്പോഴും തൊട്ടരികിലെ സീറ്റില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുമായി ഡ്രൈവര്‍മാര്‍ കുശലം പറഞ്ഞിരിക്കുന്നത് നിരവധി പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സ്റ്റോപ്പില്‍ നിര്‍ത്താന്‍ കണ്ടക്ടര്‍മാര്‍ ആവശ്യപ്പെടുന്നത് പോലും ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്നതായാണ് പരാതിയിലൂടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.


ചെന്നൈയില്‍ നിന്ന് വ്യത്യസ്തമായി കോയമ്ബത്തൂര്‍ ലോക്കല്‍ ബസുകളില്‍ സീറ്റ് ക്രമീകരണത്തില്‍ മാറ്റമുണ്ട്. ബസില്‍ സീറ്റില്ലെങ്കില്‍ സ്ത്രീകള്‍ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് ഇവിടെ പതിവാണ്. യാത്രക്കിടെ, ഇങ്ങനെ യാത്ര ചെയ്യുന്ന സ്ത്രീകളുമായി ഡ്രൈവര്‍മാര്‍ സംസാരിച്ച്‌ ഇരിക്കുന്നു എന്നതാണ് ആക്ഷേപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക