Image

ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക് ഓഫ് യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയില്‍

രാജന്‍ വാഴപ്പള്ളില്‍ Published on 19 February, 2020
ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക് ഓഫ് യോങ്കേഴ്സ് സെന്റ് തോമസ്  ഇടവകയില്‍
വാഷിംഗ്ടണ്‍ ഡി.സി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം കമ്മിറ്റി അംഗങ്ങള്‍ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ജൂലൈ 16 നു വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന യോഗത്തില്‍ വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയും അസിസ്റ്റന്റ് വികാരി ഫാ. ഷോണ്‍ തോമസും ചേര്‍ന്ന് ടീം അംഗങ്ങളായ ട്രഷറര്‍ എബി കുര്യാക്കോസ്, മറിയാമ്മ എബ്രഹാം, തോമസ് വര്‍ഗീസ്, ജോണ്‍ താമരവേലില്‍, ഷിബു തരകന്‍ എന്നിവരെ സ്വാഗതം ചെയ്തു.

ഇടവകയില്‍ നിന്നും സെക്രട്ടറി മാത്യു ജോര്‍ജ്, വിനോയ് തന്നേശ്ശേരി, ഭദ്രാസന അസംബ്ലി അംഗം സണ്ണി ജേക്കബ്, മലങ്കര അസോസിയേഷന്‍ അംഗം ജോസി മാത്യു എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു,

തോമസ് വര്‍ഗീസ് കോണ്‍ഫറന്‍സിനെ കുറിച്ചും രജിസ്‌ട്രേഷനേകുറിച്ചും, ഏപ്രില്‍ 1 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കാവുന്ന സൗജന്യ നിരക്കിനെ കുറിച്ചും വിവരിച്ചു. ജോണ്‍ താമരവേലില്‍ സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചും, സുവനീറിലേക്കു നല്‍കാവുന്ന പാരസ്യങ്ങളെ കുറിച്ചും അതിന്റെ നിരക്കിനെ കുറിച്ചും സംസാരിച്ചു. സുവനീറിലേക്കു നല്‍കാവുന്ന ആര്‍ട്ടിക്കിള്‍, ചെറു കഥകള്‍, ഗാനങ്ങള്‍, എന്നിവയെകുറിച്ച് ഷിബു തരകന്‍ വിവരങ്ങള്‍ നല്‍കി. മറിയാമ്മ എബ്രഹാം എല്ലാ ഇടവക അംഗങ്ങളെയും കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചു.

പുലവാച്ചേരില്‍ കുരുവിളയും പുന്നൂസ് പുന്നനും ചേര്‍ന്ന് രജിസ്ട്രേഷന്‍ ചെക്ക് വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോറെപ്പിസ്‌കോപ്പായിക്ക് നല്‍കികൊണ്ട് രജിസ്ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് 12 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെക്കുകള്‍ ട്രഷറര്‍ എബി കുര്യാക്കോസിന് ഏല്‍പിക്കുകയും ചെയ്തു. കൂടാതെ നിരവധി അംഗങ്ങള്‍ സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കി.

ഇടവകയില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്ത കുര്യാക്കോസ് തര്യന്‍, പുന്നൂസ് പുന്നന്‍ എന്നിവരെ കോണ്‍ഫ്രന്‍സ് കമ്മിറ്റി പ്രത്യകം അഭിനന്ദിച്ചു. ട്രഷറര്‍ എബി കുര്യാക്കോസ് ഇടവകയില്‍ നിന്നും നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറയുകയും മുന്‍കാലങ്ങളില്‍ നല്‍കിയിട്ടുള്ള സഹായങ്ങളെ സ്മരിക്കുകയും ചെയ്തു. 
ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക് ഓഫ് യോങ്കേഴ്സ് സെന്റ് തോമസ്  ഇടവകയില്‍ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക് ഓഫ് യോങ്കേഴ്സ് സെന്റ് തോമസ്  ഇടവകയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക