Image

രണ്ടു വര്‍ഷത്തെ പ്രണയം ... ടിക് ടോക്കിലൂടെ താരമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി!!

Published on 20 February, 2020
രണ്ടു വര്‍ഷത്തെ പ്രണയം ... ടിക് ടോക്കിലൂടെ താരമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി!!
ടിക് ടോക്കിലൂടെ താരമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 9 ന് നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം. അന്തരിച്ച നടന്‍ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ.

 സൗഭാഗ്യയുടെ വീഡിയോകളിലൂടെയാണ് അര്‍ജുനും ശ്രദ്ധ നേടുന്നത്. ഇരുവരും 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ചുള്ള ഇരുവരുടേയും ചിത്രം പങ്കുവെച്ച്‌ കൊണ്ട് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് താരം കുറിച്ചതോടെയാണ് പ്രണയം പുറത്തറിയുന്നത്.മാത്രമല്ല ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക