Image

ഡമോക്രാറ്റിക്ക് ഡിബേറ്റ് ബഹുരസം; 3 വയസര്‍, 2 സ്ത്രീകള്‍; ഒരു ഗേ (ബി ജോണ്‍ കുന്തറ)

Published on 20 February, 2020
ഡമോക്രാറ്റിക്ക് ഡിബേറ്റ് ബഹുരസം; 3 വയസര്‍, 2 സ്ത്രീകള്‍; ഒരു ഗേ (ബി ജോണ്‍ കുന്തറ)
ലാസ് വെഗാസ് ചൂതുകളി തലസ്ഥാനം.  ആരില്‍ പന്തയം വയ്ക്കണം?

എല്ലാവരും കയ്യുറകള്‍ എടുത്തുമാറ്റി അരങ്ങിലെത്തി. ആരു വിജയി എന്നു ചോദിച്ചാല്‍ സംശയത്തോടെ പറയാം എലിസബത്ത് വാറന്‍. മറ്റെല്ലാവരും പരസ്പരം വേണ്ട ഹാനി വരുത്തി വച്ചു .ബ്ലൂംബെര്‍ഗ് ദയനീയമായി പരാജയപ്പെട്ടു. ഇയാള്‍ ഇനി എത്രമാത്രം പണം വാരി വിതറിയാലും ബെര്‍ണിയുടെ സംവേഗശക്തി നിറുത്തുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

എന്‍.ബി.സിആതിഥേയത്വം വഹിച്ച ഡിബേറ്റ് വേദിയില്‍ ആറു സ്ഥാനാര്‍ത്ഥികള്‍. ഒരു പ്രത്യേകത, മുന്‍ ന്യു യോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് ആദ്യമായി അരങ്ങില്‍ എത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ മറ്റ് അഞ്ചു സ്ഥാനാര്‍ത്ഥികളും ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കളോട്അത്ര സന്തോഷത്തിലല്ല. അതും ഇവിടെ പ്രകടമായി. മേയര്‍ പീറ്റ് ബട്ടീജ് കുറ്റപ്പെടുത്തി, സാന്‍ഡേര്‍സും ബ്ലൂംബെര്‍ഗും ഡെമോക്രാറ്റ്സ് അല്ലെന്ന്.

കാരണം പാര്‍ട്ടി ഈ ധനവാനു വേണ്ടി നിയമങ്ങള്‍ വളച്ചൊടിച്ചു. നേരത്തെ ഇറങ്ങിപ്പോയ ടുള്‍സി ഗബ്ബാര്‍ഡിനോട് പാര്‍ട്ടി ഒരു ദയവും കാട്ടിയിരുന്നില്ല.

ഡിബേറ്റ് തുടക്കം തന്നെ എല്ലാവരും ബ്ലൂം ബെര്‍ഗിനെ നിലംപരിശാക്കുന്നതിനു ശ്രമിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ആയിരുന്നപ്പോള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കളുടെ മേല്‍ നടപ്പാക്കിയ തടഞ്ഞുവയ്ച്ചുള്ള പരിശോധന (സ്‌ടോപ്പ് ആന്‍ഡ് ഫ്രിസ്‌ക്) പ്രധാന കാര്യം. ബ്ലൂംബെര്‍ഗിന് ഒരു നല്ല ഉത്തരം നല്‍കുന്നതിനു സാധിച്ചില്ല.

പിന്നീട് ആക്രമണം ബ്ലൂംബെര്‍ഗ് സ്ത്രീകളോട് കാട്ടിയിട്ടുള്ള വര്‍ഗ്ഗ വിവേചനത്തിലേയ്ക്ക് തിരിഞ്ഞു. എലിസബത്ത് വാറന്‍ വിവേചന കാര്യത്തില്‍,ബ്ലൂംബെര്‍ഗ് ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ മോശം എന്നു സ്ഥാപിക്കുവാന്‍ ശ്രമിച്ചു.

പിന്നീട് വിഷയം ആരോഗ്യ സംരക്ഷണത്തിലേയ്ക്ക് നീങ്ങി. ബെര്‍ണിയുടെ മെഡികെയര്‍ എല്ലാവര്‍ക്കും എന്ന നിയമം നടപ്പില്‍ വന്നാല്‍ ഇപ്പോള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് ആസ്വദിക്കുന്ന സാധാരണ ജനതക്കു ദോഷമാകുമെന്ന വാദം ഉയര്‍ന്നു.

ആദ്യ ഘട്ടത്തില്‍ ബ്ലൂബെര്‍ഗ് താന്‍ ഏതോ അന്യ രാജ്യത്ത് ആണു എന്ന രീതിയില്‍ മ്ലാനമുഖവുമായി നിന്നു. ജോ ബൈഡനോ തന്റ്റെ ബാറ്ററി ചാര്‍ജാകുന്നില്ല എന്ന സങ്കടത്തില്‍. എന്നാല്‍ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും കുറച്ചുകൂടി വീര്യം കിട്ടിയതു പോലായി.

എലിസബത്ത് വാറന്‍ വ്യക്തമാക്കി- ബ്ലൂംബെര്‍ഗ് സ്ഥാനാര്‍ത്ഥി ആയാല്‍ താന്‍ അതിനെ തുണക്കില്ല.

രസകരമായ ഒരു ചോദ്യം. ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ വേദിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്നില്ലെങ്കില്‍ കൂടുതല്‍ കിട്ടുന്നയാളെ മറ്റുള്ളവര്‍ തുണക്കുമോ? ബെര്‍ണി ഒഴികെ മറ്റെല്ലാവരും ഇല്ലാ എന്ന ഇത്തരം നല്‍കി. ബെര്‍ണീ പറഞ്ഞു കൂടുതല്‍ വോട്ടുകളും പ്രതിനിധികളും ഉള്ളയാളെ മറ്റുള്ളവര്‍ അംഗീകരിക്കണം. ഇപ്പോഴത്തെ സ്ഥിതി നോക്കുമ്പോള്‍ താനായിരിക്കും മുന്നിലെത്തുകയെന്ന് അദ്ധേഹത്തിനറിയാം.

ഈ ഡിബേറ്റില്‍ അമേരിക്കന്‍ ജനതയെ സഹായിക്കുന്ന നയങ്ങള്‍ക്കൊന്നും ആരും കാര്യമായ പ്രസക്തി നല്‍കിയില്ല. എല്ലാവരും ശ്രമിച്ചത് എങ്ങിനെ മറ്റേയാളെ നശിപ്പിക്കാം എന്നതിലായിരുന്നു. എന്തായാലും അത് അരങ്ങിന് ജീവന്‍ നല്‍കി പ്രേക്ഷകരെ മുഷിപ്പിച്ചില്ല.

ഇനി വരുന്നത് ഫെബ്രുവരി 22ന് നെവാഡ കോക്കസ്. അതിനു ശേഷം 29ന് സൗത്ത് കരോലിന പ്രൈമറി. അതിനു മുന്‍പായി 25-0 തിയതി ഒരു ഡിബേറ്റ്കൂടി ചാര്‍ള്‍സ്റ്റനില്‍.

സൂപ്പര്‍ ട്യുസ്ഡേ (മാര്‍ച്ച് 3)ക്കു മുന്‍പ് ഇന്നലത്തെ ഡിബേറ്റില്‍ കിട്ടിയ മുറിവുകള്‍ കരിക്കുന്നതിനുള്ള ശ്രമമായിരിക്കും ഇനി വരുവാനുള്ള ദിനങ്ങളില്‍ കാണുവാന്‍ പോകുന്നത്.
Join WhatsApp News
വയസ്സർ 2020-02-20 09:11:36
താങ്കളുടെ ട്രംപച്ചെൻ വയസ്സനല്ലേ? അതോ മെലീനാ കൂടെ ഒള്ളതുകൊണ്ട് ട്രംപച്ചെൻ ചെറുപ്പം ആയോ?
truth and justice 2020-02-20 08:16:05
What a pathetic condition.Bloomberg was good Mayor but for President I doubt.Joe Biden was a vice president acting for Obama that is it. Bernie is a good senator but soscialism will fail here his economic plans will not be working in USA.
Octogenarian 2020-02-20 11:24:10
ഒരു വയസ്സൻ മറ്റു വയസ്സന്മാരെ കുറ്റം പറയുന്നത് ശരിയല്ല
You are getting there boy 2020-02-20 12:05:09
While taking a clinical history from an elderly patient, I asked, “How’s your love life?” “I don’t know,” he said. “I’ll ask my wife.” He got up, walked into the hallway where his wife was sitting, and shouted, “Hey, the doctor wants to know if we still have sex.” His wife shouted back, “No, the only thing we have is Medicare and Blue Cross.”
JACOB 2020-02-20 14:02:46
What happened to the $400 Million Bloomberg spent on advertisements? Gone with the wind! He was pathetic.
400/64000=0.625% very light for wind to carry 2020-02-20 15:34:58
He is worth 64 billion bro. 400 Million /64000 million=.625%. Very light for wind to carry. Wind even doesn't care about it. At least, I am glad another true billionaire is challenging the fake one.
poly-tick 2020-02-20 18:46:27
Bloomberg was asked by his debate trainers not to react since it was his first debate. They expected all the other candidates pouncing on him. And, that is what happened. This after noon he was talking to a group of his supporters and said that Trump was actually the winner. Trump was probably enjoying the in-fight of the Democratic candidates. But, never underestimate these old guys. Their experience with politics is much more than the experience of the commentators here on this page and also the the writer of this article.
News Alert 2020-02-20 18:54:02
Moscow Mitch signed off on it Lawmakers told Russia is looking to help Trump win in 2020
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക