Image

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാട് അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരു തീവ്രവാദമാണ് ; ഗവര്‍ണര്‍

Published on 21 February, 2020
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാട് അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരു തീവ്രവാദമാണ് ; ഗവര്‍ണര്‍

ന്യൂഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരഫ് മുഹമ്മദ് ഖാന്‍. സ്വന്തം കാഴ്ചപ്പാട് അനുസരിച്ചിള്ള നിയമങ്ങള്‍ പാസാക്കത്തതില്‍ ഒരു പറ്റം ആളുകള്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നത് ഒരു തരത്തില്‍ തീവ്രവാദമാണെന്ന് അദ്ദേഹം പറഞ്ഞു.

ആളുകള്‍ റോഡുകളില്‍ ഇരുന്ന് സാധാരണ ജീവിരം തടസ്സപ്പെടുത്തുന്നത് മറ്റുള്ളവരെ അവരുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. അക്രമങ്ങള്‍ ഹിംസയുടെ രുപത്തില്‍ മാത്രം വരുന്നതല്ല. അത് പല രൂപങ്ങളിലൂടെയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തീവ്രവാദവും നക്സല്‍വാദവും - കാരണം, വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സമ്മതിച്ചില്ല. പരിപാടിയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ മൈക്ക് എടുത്ത് സംസാരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളമാണ് ഉണ്ടായത്. പരിപാടിക്ക് സമയക്രമം ഉണ്ടായിരുന്നതിനാല്‍ വേദി വിടാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക