Image

"സിങ് ഹല്ലേലുയ്യ 2020' സംഗീത സായാഹ്‌ന പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയകരം

Published on 21 February, 2020
"സിങ് ഹല്ലേലുയ്യ 2020' സംഗീത സായാഹ്‌ന പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയകരം
ന്യൂജേഴ്‌സി :  സാധക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭാഗമായ സാധക മ്യൂസിക് ബാന്‍ഡ്  സംഘടിപ്പിക്കുന്ന  സംഗീത സായാഹ്‌ന പരിപാടി   "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാമിന്റെ  ഔദ്യോഗിക  ടിക്കറ്റ് കിക്കോഫ്   പരിപാടി ഫെബ്രുവരി പതിനഞ്ച്   ശനിയാഴ്ച വൈകുന്നേരം അഞ്ചര  മണിക്ക്  ആര്‍ഡിസ്ലെയിലെ സൈന്റ്‌റ് ബര്‍ണബാസ് ദേവാലയത്തില്‍ വെച്ച് വിജയകരമായി അരങ്ങേറി

ടിക്കറ്റ് കിക്കോഫ്  ചടങ്ങില്‍ ന്യൂയോര്‍ക് , ന്യൂജേഴ്‌സി  മേഖലയിലെ  കലാ, സാമൂഹിക , സാംസ്കാരിക മേഖലകളിലെ  പൗര പ്രമുഖര്‍ ഉള്‍പ്പെടെ അനേകം പേര്‍ പങ്കെടുത്തു

ന്യൂയോര്‍ക് ഗുരുകുലം സ്കൂള്‍ സാരഥി ശ്രീ ജെ മാത്യൂസ് , സെന്റ്് ബര്‍ണബാസ് ദേവാലയ വികാരി റെവ ഫാ വര്‍ഗീസ് ഈശോ മാത്യുവിന് ആദ്യ ടിക്കറ്റ് നല്‍കി ഔദ്യാഗികമായി ടിക്കറ്റ് കിക്കോഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു

പ്രോഗ്രാമില്‍ ശ്രീ ജെ മാത്യൂസ്, റെവ ഫാ  വര്‍ഗീസ് ഈശോ മാത്യു , ഷിബു വര്‍ഗീസ്, ജോര്‍ജി സാമുവല്‍ , സതീഷ്,  പ്രസാദ് മാത്യു, എഡിസണ്‍ മാത്യു , രാജന്‍ മടയില്‍ , ബിനോ ജോഷ്വ  , ബ്ലെസി , ജീന ,  സാധക മ്യൂസിക് അക്കാദമിയില്‍ സംഗീതം അഭ്യസിക്കുന്ന കുട്ടികള്‍ എന്നിവര്‍ നിറസാന്നിധ്യമായിരുന്നു

ലൈവ്  ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടു കൂടി ഏപ്രില്‍ നാലാം തീയതി  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ്   റോക്‌ലാന്‍ഡ് കൗണ്ടിയിലുള്ള എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍  വെച്ച്  "സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്

റവ ഫാദര്‍ ഡേവിസ് ചിറമേല്‍ വിഭാവനം ചെയ്ത  കാരുണ്യസ്പര്‍ശം  എന്ന പദ്ധതിയുടെ ഭാഗമായി    കിഡ്‌നി സംബന്ധമായ അസുഖ ബാധിതരേയും, ഡയാലിസിസ് രോഗികള്‍ക്കും കൈത്താങ്ങാകുന്നതിനു  വേണ്ടിയാണു  സാധക മ്യൂസിക് ബാന്‍ഡ്  ഈ  പ്രോഗ്രാം അവതരിപ്പിക്കുന്നത്

"സിങ് ഹല്ലേലുയ്യ 2020 "  പ്രോഗ്രാമിന്റെ  വിജയത്തിലേക്കായി എല്ലാവരും മുന്നോട്ടു വരണമെന്ന് സാധക ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ കെ ഐ അലക്‌സാണ്ടര്‍ (267 632 1557)

വാര്‍ത്ത: ജിനേഷ് തമ്പി

"സിങ് ഹല്ലേലുയ്യ 2020' സംഗീത സായാഹ്‌ന പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയകരം "സിങ് ഹല്ലേലുയ്യ 2020' സംഗീത സായാഹ്‌ന പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക