Image

മലപ്പുറത്ത്‌ സൂര്യതാപമേറ്റ്‌ മരിച്ച കര്‍ഷകന്‌ ഗുരുതര രോഗമുണ്ടായിരുന്നെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 22 February, 2020
 മലപ്പുറത്ത്‌ സൂര്യതാപമേറ്റ്‌ മരിച്ച കര്‍ഷകന്‌ ഗുരുതര രോഗമുണ്ടായിരുന്നെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌
മലപ്പുറം: തിരുന്നാവായയില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കര്‍ഷകന്‌ ഗുരുതര രോഗമുണ്ടായിരുന്നുവെന്ന്‌ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. 

കര്‍ഷകനായ സുധി കുമാര്‍ കൃഷിപ്പണിക്കിടയില്‍ വെയിലേറ്റ്‌ കുഴഞ്ഞുവീണതാകാമെന്നാണ്‌ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

സുധികുമാറിന്‌ ഹൃദയത്തിലേക്കുള്ള രക്തക്കുഴല്‍ ചുരുങ്ങുന്ന അസുഖം ഉണ്ടായിരുന്നു . ഇതാവാം മരണകാരണമെന്നാണ്‌ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ അസുഖമുള്ളവര്‍ക്ക്‌ ചൂട്‌ സഹിക്കാനുള്ള കഴിവ്‌ കുറവാണ്‌ .

അതാകാം വെയിലത്ത്‌ കുഴഞ്ഞു വീഴാന്‍ കാരണമെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു . ആന്തരിക അവയവങ്ങളുടെ വിദഗ്‌ധ പരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ മരണകാരണം പറയാനാവൂ.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക