Image

ദീര്‍ഘദൂര ബസുകളിലെ യാത്രാ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ വേണമെന്ന് യാത്രക്കാര്‍

Published on 22 February, 2020
ദീര്‍ഘദൂര ബസുകളിലെ യാത്രാ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ വേണമെന്ന് യാത്രക്കാര്‍

പാലക്കാട്‌ : ദീര്‍ഘദൂര ബസുകളിലെ യാത്രാ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ വേണമെന്നാണ് യാത്രക്കാരുടെ പക്ഷം. അമിത വേഗത ഒഴിവാക്കുകയും രണ്ട് ഡ്രൈവര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.


ക്യാമറാ നിരീക്ഷണം അടക്കമുള്ള പരിശോധനകള്‍ കാര്യക്ഷമമാക്കിയില്‍ നിരത്തുകളിലെ മരണപാച്ചില്‍ കുറയ്ക്കാനാകുമെന്നും യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.

ദീര്‍ഘദൂര യാത്രകള്‍ക്ക് സ്വകാര്യ ബസുകളെ നിരവധി പേരാണ് ആശ്രയിക്കുന്നത്. 


ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പമാണെന്നതും പെട്ടെന്നുള്ള യാത്രകള്‍ക്ക് സൗകര്യമാണെന്നുമാണ് സ്വകാര്യ ബസുകളെ ആശ്രയിക്കാനുള്ള കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ടിക്കറ്റ് ലഭ്യത കുറവ് സാരമായി ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. ട്രെയിന്‍ യാത്രക്കിടയിലെ സുരക്ഷ പ്രശ്‌നങ്ങളും ഭയപെടുത്തുന്നുണ്ടെന്ന് ചിലര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക