Image

മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളിയാല്‍ നാളെ വന്ന് സിനിമ ചെയ്യും: ഗൗതം മേനോന്‍

Published on 22 February, 2020
മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളിയാല്‍ നാളെ വന്ന് സിനിമ ചെയ്യും: ഗൗതം മേനോന്‍

മലയാളത്തില്‍ സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പ്രശസ്‌ത സംവിധായകനായ ഗൗതം മേനോന്‍. മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളുകയാണെങ്കില്‍ തന്റെ പുതിയ ചിത്രത്തിന്റെ ജോലികള്‍ അപ്പോള്‍ തന്നെ ആരംഭിക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ വ്യക്തമാക്കി. കുറച്ച്‌ വര്‍ഷങ്ങള്‍ മുന്‍പ് മോഹന്‍ലാലും ഗൗതം മേനോനും ഒരുമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമ യാഥാര്‍ത്ഥ്യമായില്ല.


അതേസമയം മമ്മൂട്ടിയുമായി അടുത്തിടെ താന്‍ ഒരു സിനിമയ്‌ക്കായി ചര്‍ച്ച ചെയ്‌തിരുന്നെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്നും ഗൗതം മേനോന്‍ പറഞ്ഞു. ധനുഷ് നായകനായി പുറത്തിറങ്ങിയ എന്നൈ നോക്കും പായും തോട്ടയാണ് അവസാനമായി ഗൗതം മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസില്‍ പ്രധാനകഥാപാത്രമായി പുറത്തിറങ്ങിയ ട്രാന്‍സില്‍ ഗൗതം മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക