Image

എവിടെ പോവണമെങ്കിലും മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി; അര്‍ജുന്‍ സോമശേഖര്‍

Published on 22 February, 2020
എവിടെ പോവണമെങ്കിലും മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി; അര്‍ജുന്‍ സോമശേഖര്‍

സോഷ്യല്‍ മീഡിയ യില്‍ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ് . സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്മാഷ് വിഡിയോകളും വൈറല്‍ ആയി മാറാറുണ്ട് .സൗഭാഗ്യയും അര്‍ജുന്‍ സോമശേഖരും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. വിവാഹത്തലേന്നത്തെ ചടങ്ങില്‍ അര്‍ജുന്‍ സൗഭാഗ്യയെ കുറിച്ച സംസാരിച്ച കാര്യങ്ങള്‍ ഇതിനോടകം വൈറലാകുന്നത്. സൗഭാഗ്യയെ കണ്ടതില്‍ പിന്നെ എനിക്കു ബൈക്ക് മടുത്തു, എനിക്കൊന്നു കാറില്‍ പോവാന്‍ പറ്റണില്ല.അര്‍ജുന്‍ പറയുന്നത്.


അര്‍ജുന്റെ വാക്കുകള്‍ ഇങ്ങനെ;

'പാര്‍ട്ണറെ കുറിച്ച്‌ ആലോചിക്കുമ്ബോഴെല്ലാം ബൈക്ക് ക്രേസ് ഉള്ളൊരു ആളാവണം എന്നെനിക്കുണ്ടായിരുന്നു. ഇപ്പോള്‍ സൗഭാഗ്യയെ കണ്ടതില്‍ പിന്നെ എനിക്കു ബൈക്ക് മടുത്തു, എനിക്കൊന്നു കാറില്‍ പോവാന്‍ പറ്റണില്ല. എവിടെ പോവണമെങ്കിലും മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി. ഇപ്പോള്‍ രണ്ടു ബൈക്കായി, അതിനെല്ലാം ജിംജിം അടിക്കുന്ന ഒരു അമ്മയുമാണ് എനിക്കുള്ളത്.'


'എന്റെ മറ്റൊരിഷ്ടം പെറ്റുകളോടാണ്. ഒരു പെറ്റ് ഭ്രാന്തനാണ് ഞാന്‍. ഫൈറ്റ് ചെയ്താണ് ഒരു പട്ടിയെ വളര്‍ത്താന്‍ ഉള്ള അനുവാദം വീട്ടില്‍ നിന്നു വാങ്ങിയത്. ഒരു പട്ടിയെ വളര്‍ത്തി സന്തോഷമായി ജീവിച്ചുകൊണ്ടിരുന്ന എനിക്ക് ഏഴു പട്ടിയെ വളര്‍ത്തുന്ന പെണ്ണിനെയാണ് കിട്ടിയത്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടി ഇപ്പോള്‍ ഒരു ഒമ്ബത് പട്ടികളുണ്ട്.' അര്‍ജുന്റെ വാക്കുകള്‍ പൊട്ടിച്ചിരിയോടെയാണ് സൗഭാഗ്യയും സദസ്സും കേട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക