Image

'നമസ്‌തേ ട്രംപിന്‌ വേണ്ടി ഏത്‌ മന്ത്രാലയമാണ്‌ 100കോടി ചെലവിട്ടത്‌'; കേന്ദ്രത്തെ വിമര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി

Published on 22 February, 2020
 'നമസ്‌തേ ട്രംപിന്‌ വേണ്ടി ഏത്‌ മന്ത്രാലയമാണ്‌ 100കോടി ചെലവിട്ടത്‌'; കേന്ദ്രത്തെ വിമര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി


ന്യൂദല്‍ഹി: ട്രംപിന്റെ വരവിനോടനുബന്ധിച്ച്‌ ചെലവിട്ട തുകയില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയങ്കാ ഗാന്ധി.

 ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന `നമസ്‌തേ ട്രംപിന്‌ ' കേന്ദ്രസര്‍ക്കാറിന്റെ ഏത്‌ മന്ത്രാലയമാണ്‌ 100 കോടി അനുവദിച്ചതെന്ന്‌ വ്യക്തമാക്കണമെന്ന്‌ പ്രിയങ്ക ആവശ്യപ്പെട്ടു.

'' നൂറുകോടിയാണ്‌ ട്രംപിന്റെ വരവ്‌ പ്രമാണിച്ച്‌ ചെലവാക്കിയിട്ടുണ്ട്‌. ഈ പണം ഒരു കമ്മിറ്റി വഴിയാണ്‌ ചെലവാക്കിയത്‌. പക്ഷേ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ക്ക്‌ പോലുമറിയില്ല അവരാ കമ്മിറ്റിയില്‍ ഉണ്ടെന്ന്‌. 

ഇത്രയും തുക ചെലവഴിച്ചത്‌ ഏത്‌ മന്ത്രാലയമാണെന്ന്‌ അറിയാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കില്ലേ? കമ്മിറ്റിയുടെ പേരില്‍ എന്താണ്‌ സര്‍ക്കാര്‍ ഒളിപ്പിച്ച്‌ പിടിക്കുന്നത്‌?,'' പ്രിയങ്കാ ഗാന്ധി ചോദിച്ചു.


ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെ എതിര്‍ത്തുകൊണ്ട്‌ നേരത്തേയും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സി.പി.ഐയും സി.പി.ഐ.എമ്മും ശിവസേനയും ട്രംപിന്റെ വരവിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.


ഡൊണാള്‍ഡ്‌ ട്രംപിനെ സ്വീകരിക്കാനായി മോദി സര്‍ക്കാര്‍ നടത്തുന്ന വിപുലമായ മുന്നൊരുക്കങ്ങളെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ അധിര്‍ രഞ്‌ജന്‍ ചൗധരി രംഗത്തെത്തിയിരുന്നു.

70 ലക്ഷം പേര്‍ ചേര്‍ന്ന്‌ സ്വീകരിക്കാന്‍ ട്രംപ്‌ എന്താ ദൈവമാണോ എന്നായിരുന്നു അധിര്‍ രഞ്‌ജന്‍ പരിഹസിച്ചത്‌.
Join WhatsApp News
അന്തിക്രിസ്തു 2020-02-22 10:58:58
"I'd just say that this man is not Christian if he said it in this way," Francis told reporters in a midflight press conference after a trip to Mexico.- ഇ മനുഷൻ [ട്രംപ്] ക്രിസ്ടിയാനി അല്ല എന്ന് പോപ്പ് ഫ്രാൻസിസ്. Here’s video I found of Trump saying he plans to build Trump Tower Moscow, is looking for deals not just in Moscow but across Russia and says he met with a group of Russians in Moscow/talked about making deals. #TrumpIsARussianAsset. റഷ്യയുടെ പല ഭാഗങ്ങളിൽ ടവർ പണിയാൻ ട്രംപ് ശ്രമിച്ചു - വീഡിയോ കാണുക. ‘White nationalism in America is not just racism, it is anti-Christ.’ — This preacher lays out what it really means to be a follower of Christ in Trump’s America. വെള്ള വർഗീയ വാദികളുടെ പൊള്ള രാജ്യ സ്നേഹം വർണ വിവേചനം എന്ന ഹീനത മാത്രം അല്ല, അന്തി ക്രിസ്തുവാണ് എന്ന് കത്തോലിക്ക പുരോഹിതരും പറയാൻ തുടങ്ങി. ഇവാൻജെലിക്കലുകൾ ഇന്ന് മാത്രമാണ് സേച്ഛാധിപത്യത്തെ പിൻ താങ്ങുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. ഞങ്ങളുടെ വിശ്വസം മാത്രം ആണ് ശരി, അതിനാൽ മറ്റുള്ളവരെ നിത്യ ചൂളയിൽ വേവിക്കും എന്ന് ആണ് ഇവരുടെ വിശ്വസം. ഇവരും ഐസിസ് ഭീകരരും തമ്മിൽ എന്ത് വിത്യാസം!. 2020 ഇലക്ഷൻ റിസൾട്ട് അമേരിക്കൻ വോട്ടർമാർ തീരുമാനിക്കും എന്ന് റിപ്പപ്ലിക്കൻസ് ഭയപ്പെടുന്നു. .
തൂത്തുകുണുക്കിപക്ഷി 2020-02-22 13:37:00
മരത്തിന്റെ മണ്ടയിൽ ഇരുന്ന് തൂത്തുകുണുക്കി പക്ഷി ചിലക്കുന്നപോലെ ഇമലയാളിയിൽ ചിലർ 'ട്രംപ്, ട്രംപ്' എന്ന് പറഞ്ഞതുകൊണ്ട് ചിലച്ചോണ്ടിരിക്കുന്നു. തൂത്തുകുണുക്കി പക്ഷി വിചാരിക്കുന്നത് അതിന്റെ ചില ലോകം മുഴുവൻ ശ്രദ്ധിക്കുന്നുവെന്നാണ്. അർത്ഥമില്ലാത്ത ജൽപ്പനങ്ങൾ മാത്രം. ആശയങ്ങൾക്ക് പാപ്പരാകുമ്പോഴാണ് ഓരോ പേരും വിളിച്ചുകൊണ്ട് ചിലർ പ്രതികരണങ്ങൾ എഴുതുന്നത്. ട്രംപിന്റെ സന്ദർശനം സംബന്ധിച്ച് എന്തെല്ലാം എഴുതാനുണ്ട്. അങ്ങനെയൊക്കെ എഴുതാൻ മലയാളി ഡെമോക്രാറ്റുകൾക്ക് വിവരം വെക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷിലുള്ള 'കട്ട് ആൻഡ് പേസ്റ്റ്' കൊണ്ടു വരുന്ന മറ്റു ചില മഹാന്മാരും ഇവിടെ പോസ്റ്റ് ചെയ്യാറുണ്ട്. വെറുതെ ഇമലയാളി എഡിറ്റർക്ക് പണി കൊടുക്കാമെന്നാല്ലാതെ വിവരത്തോടെ എഴുതാൻ ഒരു മലയാളി ഡെമോക്രറ്റുകൾക്കും കഴിവില്ലെന്നുള്ളതാണ് സത്യം.
Joy koruthu 2020-02-22 17:30:34
OCI കാർഡ് ഫീ ഇനത്തിൽ പിരിച്ചെടുക്കുന്ന കണക്കില്ലാത്ത തുകയൊക്കെ ഈ വിധത്തിൽ ചിലവാക്കാനുള്ളതല്ലേ... A total of 32,53,912 foreign nationals have been registered as OCI cardholders and 4,14,906 OCI cards have been issued in lieu of person of Indian origin (PIO) cardstill March 2019, according to the home ministry's annual report for 2018-19.Nov 22, 2019
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക