Image

രഹസ്യമായി വിവാഹം ചെയ്ത യുവതിയെ വീട്ടുകാര്‍ കൊന്ന് കനാലില്‍ തള്ളി

Published on 22 February, 2020
രഹസ്യമായി വിവാഹം ചെയ്ത യുവതിയെ വീട്ടുകാര്‍ കൊന്ന് കനാലില്‍ തള്ളി
ന്യൂഡല്‍ഹി: വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലെ ശീതള്‍ ചൗധരിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന്‍, അമ്മാവന്‍ സഞ്ജയ്, മറ്റു ബന്ധുക്കളായ ഓംപ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ ന്യൂ അശോക് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

കാമുകനായ അങ്കിത് ഭാട്ടിയും ശീതള്‍ ചൗധരിയും 2019 ഒക്ടോബറില്‍ ഡല്‍ഹിയിലെ ഒരു ആര്യസമാജ ക്ഷേത്രത്തില്‍വെച്ച് രഹസ്യമായി വിവാഹിതരായിരുന്നു. ഏകദേശം മൂന്നുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഈ വിവാഹം. എന്നാല്‍ കഴിഞ്ഞ ജനുവരി വരെ ശീതള്‍ വിവാഹക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു.

ജനുവരി 20 നാണ് ശീതള്‍ ചൗധരി തന്റെ വിവാഹം കഴിഞ്ഞെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞത്. ഇതിനുപിന്നാലെ ജനുവരി 29-നാണ് യുവതിയെ കൊലപ്പെടുത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക