Image

നരേന്ദ്ര മോദി രാജ്യം വിറ്റ് പണവുമായി മുങ്ങും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 22 February, 2020
നരേന്ദ്ര മോദി രാജ്യം വിറ്റ് പണവുമായി മുങ്ങും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കോഴിക്കോട്: കിങ് ഫിഷര്‍ വിമാനക്കമ്പനി ഉടമ രാജ്യത്തെ കൊള്ളയടിച്ചു രാജ്യം വിട്ട പോലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിറ്റു പണവുമായി മുങ്ങുമെന്നു രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. പൗരത്വ നിയമത്തിനെതിരെ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് നാദാപുരത്തു നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍  സി.മോയിന്‍കുട്ടി, കെപിസിസി ജന.സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു, ജെഎന്‍യു സമരനായകന്‍ ഡോ.വി.അബ്ദുല്‍ ബാസിത്ത്, പി.ശാദുലി, സി.വി.എം.വാണിമേല്‍, അഹമദ് പുന്നക്കല്‍, എന്‍.കെ.മൂസ, അബ്ദുല്ല വയലോളി എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക