Image

ഡോ. കഫീല്‍ ഖാന്റെ ബന്ധു ഗോരഖ്‌പൂരില്‍ വെടിയേറ്റ്‌ മരിച്ചു; സ്വത്ത്‌ തര്‍ക്കമെന്ന്‌ സംശയം

Published on 23 February, 2020
ഡോ. കഫീല്‍ ഖാന്റെ ബന്ധു ഗോരഖ്‌പൂരില്‍ വെടിയേറ്റ്‌ മരിച്ചു; സ്വത്ത്‌ തര്‍ക്കമെന്ന്‌ സംശയം

ലഖ്‌നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ നുസ്‌റത്തുല്ലാ വര്‍സി വെടിയേറ്റ്‌ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്‌പൂരിലുള്ള വീടിന്‌ സമീപം വച്ച്‌ ശനിയാഴ്‌ച രാത്രിയാണ്‌ വെടിയേറ്റത്‌. 

ആരാണ്‌ വെടിവച്ചത്‌ എന്ന്‌ വ്യക്തമല്ല. അയല്‍വാസിയുടെ വീട്ടില്‍ നിന്ന്‌ സ്വന്തം വീട്ടിലേക്ക്‌ വരുമ്‌ബോഴാണ്‌ 55കാരനായ നുസ്‌റത്തുല്ലയ്‌ക്ക്‌ വെടിയേറ്റത്‌.

സ്വത്ത്‌ തര്‍ക്കവുമായി ബന്ധപ്പെട്ടാണ്‌ കൊലപാതകമെന്നാണ്‌ ഉത്തര്‍പ്രദേശ്‌ പോലീസ്‌ പറയുന്നത്‌. ഗോരഖ്‌പൂരിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ ഭൂസ്വത്തുള്ള വ്യക്തിയാണ്‌ നുസ്‌റത്തുല്ല.

 ചില സ്ഥലങ്ങളുമായി ബന്ധപ്പെട്ട്‌ തര്‍ക്കങ്ങളും നിലനിന്നിരുന്നു. മുമ്‌ബ്‌ കഫീല്‍ ഖാന്റെ സഹോദരനും വെടിയേറ്റിരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു.

അതേസമയം, നസറുള്ള അഹ്മദിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന്‌ രണ്ടു പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. അനില്‍ സോങ്കര്‍, ഇമാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌. ഇവരെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പോലീസ്‌ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്‌തതിനെ തുടര്‍ന്ന്‌ അറസ്റ്റിലായ കഫീല്‍ ഖാന്റെ മേല്‍ അടുത്തിടെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക