Image

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ കല്ലേറ്

Published on 23 February, 2020
ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ കല്ലേറ്

ഡല്‍ഹിയിലെ മൗജ്പൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ കല്ലേറ്. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമം നടത്തുകയാണ്. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരക്കാരും അനുകൂലികളും തമ്മിലാണ് കല്ലേറ് ഉണ്ടായത്. ഇന്ന് സമരം ആരംഭിച്ച ജഫ്രബാദിന് സമീപമാണ് കല്ലേറ് നടന്നത്.


ശനിയാഴ്ച രാത്രി മുതലാണ് നൂറുകണക്കിന് സ്ത്രീകള്‍ ജഫ്രാബാദിലെ പ്രധാനപാത തടഞ്ഞ് സമരം തുടങ്ങിയത്. ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണമാനദണ്ഡം നടപ്പാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിക്ക് എതിരെ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ഇവിടെ സമരത്തിനായി ഒത്തുകൂടിയ സ്ത്രീകള്‍ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.


സമരത്തില്‍ആളുകള്‍ കൂട്ടമായി എത്തിയതോടെ പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹമാണ് ജഫ്രബാദില്‍ ഒരുക്കിയിരിക്കുന്നത്. അര്‍ധ സൈനികരെയും വ്യന്യസിച്ചിട്ടുണ്ട്. പിരിഞ്ഞു പോകണമെന്ന് പൊലീസ് ആഭ്യര്‍ത്ഥിച്ചെങ്കിലും പൗരത്യ ഭേദഗതിയടക്കം പിന്‍വലിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. സമരത്തെത്തുടര്‍ന്ന് ജഫ്രാബാദ്, മൗജ്പൂര്‍, ബാര്‍ബര്‍പൂര്‍ മെട്രോ സ്റ്റേഷന്‍ അടച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക