Image

യൂബറില്‍ വെച്ച്‌ മോശമായി പെരുമാറി, ഒടുവില്‍ ഇറക്കി വിട്ടു, ദുരനുഭവം വെളിപ്പെടുത്തി അഹാന

Published on 23 February, 2020
യൂബറില്‍ വെച്ച്‌ മോശമായി പെരുമാറി, ഒടുവില്‍ ഇറക്കി വിട്ടു, ദുരനുഭവം വെളിപ്പെടുത്തി അഹാന

പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് നടി അഹാന കൃഷ്ണ. സന്തോഷങ്ങളും പ്രേക്ഷകരമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത യൂബര്‍ ഡ്രൈവറില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്കും അമ്മയ്ക്കും കാറില്‍ നിന്ന് ഇറങ്ങി പോകേണ്ട സ്ഥിതിവരെ വന്നുവെന്നും അഹാന പറഞ്ഞു.



'ഷോപ്പിങ് മാളില്‍ എത്തിയ ഞാനും അമ്മയും മടക്കയാത്രയ്ക്കാണ് യൂബര്‍ ബുക്ക് ചെയ്തത്. എന്നാല്‍ കാറില്‍ പ്രവേശിച്ച ഞങ്ങള്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. പെയ്മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കാര്‍ഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് പറയുകയായിരുന്നു. തനിയ്ക്ക് പെട്രോള്‍ അടിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിച്ച എന്നോട് എനിക്ക് പെട്രോള്‍ അടിക്കണം നിങ്ങളുടെ കാര്‍ഡ് കൊണ്ട് പ്രെട്രോള്‍ അടിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് അയാള്‍ ദേഷ്യപ്പെട്ടുകയായിരുന്നു.



'യൂബര്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് യൂബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണ് എന്നായിരുന്നു മറുപടി. ഒടുവില്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങുമ്ബോള്‍ കാറിന്റെ നമ്ബര്‍ ഫോട്ടോ എടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഇതുകേട്ടയുടന്‍ അയാള്‍ ' എന്നാ കേറ് ഞാന്‍ കൊണ്ടുവിടാം' എന്നായി. അതിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. മറ്റൊരു യൂബര്‍ ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്ബോള്‍ ഇതേ ഡ്രൈവര്‍ വീണ്ടും എത്തിയെന്നും കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചെന്നും' അഹാന പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക