കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിനതടവ്. നെന്മേനി കോളിയാടി കിഴക്കേക്കുന്നത്ത് വീട്ടില്‍ അലക്സാണ്ടറിനെ (35) ആണ് കല്പറ്റ പോക്സോ കോടതി ജഡ്ജി കെ. രാമകൃഷ്ണന് ശിക്ഷിച്ചത്. വിവിധ വകുപ്പുകളില്‍ 40 വര്‍ഷം തടവും പിഴയും വിധിച്ചു. പ്രധാന വകുപ്പുകളിലെ 10 വര്‍ഷം വീതം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയടക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം.
വിക്റ്റിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2016ലാണ് കേസിനാസ്പദമായ സംഭവം.
വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പൂക്കോട് ഭാഗത്തുനിന്നാണ് പെണ്‍കുട്ടിക്കൊപ്പം പ്രതി പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഡി. സുനിലാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. േപ്രാസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് േപ്രാസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല