Image

മലപ്പുറത്ത്‌ വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റ്‌ല്‍

Published on 25 February, 2020
മലപ്പുറത്ത്‌ വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റ്‌ല്‍
എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരാളെക്കൂടി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. എടക്കര കാപ്പുണ്ട പുളിക്കല്‍ സക്കീര്‍ ബാബു (36) ആണ്‌ പിടിയിലായത്‌ . 

കേസില്‍ വീട്ടുടമയായ യുവതി ഉള്‍പ്പെടെ മൂന്ന്‌ പേരെ പൊലീസ്‌ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്‌.

തിങ്കളാഴ്‌ച പുലര്‍ച്ചെ എടക്കര ടൗണില്‍ നിന്നുമാണ്‌ സക്കീറിനെ പൊലീസ്‌ പിടികൂടിയത്‌ . കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു. 

നേരത്തെ എടക്കര തമ്‌ബുരാന്‍കുന്ന്‌ സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട്‌ പറമ്‌ബില്‍ മുഹമ്മദ്‌ ഷാന്‍ (24) എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു . 

എടക്കര പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ മനോജ്‌ പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌ .

മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ കഴിഞ്ഞ ജനുവരി 20നാണ്‌ യുവതി ബിന്‍സ എന്ന സ്‌ത്രീയുടെ വീട്ടില്‍ എത്തിയത്‌. പ്രതിമാസം 8000 രൂപ ശമ്‌ബളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി. 

എന്നാല്‍, ബിന്‍സ വീട്ടില്‍ നിന്നും പുറത്തുപോകുമ്‌ബോള്‍ വാതില്‍ പുറമെ നിന്ന്‌ പൂട്ടുകയായിരുന്നു പതിവ്‌. ഇതിനകം തന്നെ വീട്ടിലെത്തുന്ന പലര്‍ക്കും യുവതിയെ കാഴ്‌ചവെച്ചു. എറണാകുളത്തെ ലോഡ്‌ജ്‌ മുറിയില്‍ കൊണ്ടുപോയും പലര്‍ക്കും യുവതിയെ കാഴ്‌ചവെച്ചിരുന്നു .

പിന്നീട്‌ സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച്‌ വീട്ടിലെത്തിയപ്പോഴാണ്‌ യുവതി പീഡന വിവരം പുറത്തുപറഞ്ഞത്‌ . തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക