Image

ട്രംപിന്‌ രാഷ്ട്രപതി ഭവനില്‍ ഊഷ്‌മള വരവേല്‍പ്പ്‌ ; ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍

Published on 25 February, 2020
ട്രംപിന്‌ രാഷ്ട്രപതി ഭവനില്‍ ഊഷ്‌മള വരവേല്‍പ്പ്‌ ; ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണള്‍ഡ്‌ ട്രംപിന്‌ രാഷ്ട്രപതി ഭവനില്‍ ഊഷ്‌മള വരവേല്‍പ്പ്‌. 

രാഷ്ട്രപതി രാം നാഥ്‌ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്‌ബടിയോടെയാണ്‌ അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്‌.

ട്രംപിനും ഭാര്യ മെലാനിയക്കും രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പാണ്‌ നല്‍കിയത്‌. തുടര്‍ന്ന്‌ രാഷ്ട്രപതി ഭവനില്‍ ട്രംപിന്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി.

 രാഷ്ട്രപതിയുടെ ഭാര്യ സവിത, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌, വിദേശകാര്യമന്ത്രി എസ്‌ ജയശങ്കര്‍, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്‌ സിങ്‌ സന്ധു, മൂന്ന്‌ സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക