Image

ട്രംപ്‌ രാജ്‌ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി പുഷ്‌പാര്‍ച്ചന നടത്തി

Published on 25 February, 2020
ട്രംപ്‌ രാജ്‌ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി പുഷ്‌പാര്‍ച്ചന നടത്തി

ന്യൂഡല്‍ഹി: യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്‌ നല്‍കി. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അദ്ദേഹത്തിന്റെ ഭാര്യ സവിത കോവിന്ദ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്നാണ്‌ ട്രംപിനെയും കുടുംബത്തേയും സ്വീകരിച്ചത്‌. 

അശ്വാരൂഢ സേനയുടെ അകമ്‌ബടിയോടെയാണ്‌ യു.എസ്‌ പ്രസിഡന്റിനെ രാഷ്ട്രപതി ഭവനിലേക്ക്‌ ആനയിച്ചത്‌.

ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രാജ്‌ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സമാധിയിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം ട്രംപ്‌ പതിനൊന്ന്‌ മണിയോടെ ഹൈദരാബാദ്‌ ഹൗസിലേക്കെത്തി . നിര്‍ണായകമായ ട്രംപ്‌-മോദി കൂടിക്കാഴ്‌ച ഇവിടെ നടക്കും.


ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്‌ക്ക്‌ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും. തുടര്‍ന്ന്‌ മോദിക്കൊപ്പം ഉച്ചഭക്ഷണം. വൈകീട്ട്‌ ഏഴു മണിയോടെ ട്രംപ്‌ വീണ്ടും രാഷ്ട്രപതി ഭവനിലെത്തി അത്താഴ വിരുന്നില്‍ പങ്കെടുക്കും.
Join WhatsApp News
HISTORY REPEAT? 2020-02-25 07:08:23
Napoleon Bonaparte was exiled—and died in 1821—on wild, windswept St. Helena, a remote British outpost in the Atlantic Ocean. WILL HISTORY REPEAT IN INDIA & USA?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക