Image

പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണം: ഹൈക്കോടതി

Published on 26 February, 2020
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണം: ഹൈക്കോടതി

കൊച്ചി : പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. തദ്ദേശഭരണ സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ നടപടി എടുക്കണം. നിയമ ലംഘകര്‍ക്കെതിരെ ഭുസംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.


പഞ്ചായത്ത് മുനിസിപ്പല്‍ നിയമപ്രകാരം പരമാവധി പിഴ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു. പൊലിസ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ നടപടി ഉറപ്പാക്കണം. പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക