Image

ചത്തിസ്ഗഢില്‍ മാവോവാദി-പോലിസ് ഏറ്റുമുട്ടലില്‍ ഒരു സൈനികന് വെടിയേറ്റു

Published on 26 February, 2020
ചത്തിസ്ഗഢില്‍ മാവോവാദി-പോലിസ് ഏറ്റുമുട്ടലില്‍ ഒരു സൈനികന് വെടിയേറ്റു

നാരായണ്‍പൂര്‍: ചത്തിസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റു മുട്ടലില്‍ പ്രത്യേക സുരക്ഷാസേനയിലെ ഒരു സൈനികന് പരിക്കേറ്റു. ചത്തിസ്ഗഢിലെ നാരായണ്‍പൂരില്‍ പുസ്പല്‍ വില്ലേജില്‍ നടന്ന വെടിവെപ്പിലാണ് സൈനികന്റെ കാലില്‍ പരിക്കേറ്റത്.


പരിക്കേറ്റയാളെ എയര്‍ ആംബുലന്‍സില്‍ റായ്പൂരിലെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് തിരച്ചിലും വെടിവയ്പും തുടരുന്നതായാണ് റിപോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക