Image

ഫോമാ: ഡലിഗേറ്റുകള്‍ ആരൊക്കെ എന്നതിനെച്ചൊല്ലി സ്ഥാനാര്‍ഥികള്‍ക്ക് ആശങ്ക

Published on 27 February, 2020
ഫോമാ: ഡലിഗേറ്റുകള്‍ ആരൊക്കെ എന്നതിനെച്ചൊല്ലി സ്ഥാനാര്‍ഥികള്‍ക്ക് ആശങ്ക
ഫോമാ ഇലക്ഷനില്‍ ആരൊക്കെയാകും വോട്ടവകാശമുള്ള ഡലിഗേറ്റുകള്‍ എന്നത് പല സ്ഥാനാര്‍ഥികള്‍ക്കും ആശങ്കയായി. അതാത് സംഘടനകളില്‍ നിന്നുള്ളവര്‍ ആയിരിക്കുമോ ഡലിഗേറ്റുകള്‍ അതോ കപ്പല്‍ കണ്‍ വന്‍ഷനെത്തുന്ന ആരെയും ഡലിഗേറ്റാക്കുമോ എന്നതാണു പ്രശ്‌നം.
ഫോമാ ഭരണഘടന പ്രകാരം അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ടാണു ഒരാളെ ഡലിഗേറ്റായി നിയമിച്ച കാര്യം ഫോമാ ഇലക്ഷന്‍ സമിതിയെ അറിയിക്കുന്നത്. സംഘടനയില്‍ ഗുഡ് സ്റ്റാന്‍ഡിംഗ് ഉള്ള ആളാണു ഡലിഗേറ്റ് എന്നു സെക്രട്ടറിയും പ്രസിഡന്റും സാക്ഷ്യപ്പെടുത്തണം.
അതിനര്‍ഥംചിക്കാഗോയില്‍ താമസിക്കുന്നയാള്‍ക്ക് ന്യു യോര്‍ക്കിലെ സംഘടനയില്‍ നിന്ന് ഡലിഗേറ്റാകാന്‍ പറ്റില്ല എന്നാണു്.
പക്ഷെ എല്ലാ സംഘടനയില്‍ നിന്നും അഞ്ചും ഏഴും വീതമൊന്നും ഡലിഗേറ്റുകള്‍ ഇത്തവണ കപ്പല്‍ കണ്‍ വന്‍ഷനില്‍ പങ്കെടുക്കാന്‍ പോകുന്നില്ല. അതിനാലാണു വന്നിട്ടുള്ള ആരെയും ഡലിഗേറ്റാക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
മാത്രമല്ല, അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും വ്യാജ സത്യവാങ്മൂലം നല്കിയാല്‍ അത് അവര്‍ക്ക് ഭാവിയില്‍ പ്രശ്‌നം സ്രുഷ്ടിക്കുകയും ചെയ്യാം.
അതിനാല്‍ ഡലിഗേറ്റ് ലിസ്റ്റ് കാലേകൂട്ടി പ്രസിദ്ധീകരിക്കണമെന്നു പല സ്ഥാനാര്‍ഥികളും ആവശ്യപ്പെടുന്നു

Join WhatsApp News
ഫോമൻ 2020-02-27 01:31:13
കൺവൻഷനിൽ രജിസ്റ്റർ ചെയ്യാത്തവർക്ക്, തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനോ, വോട്ട് ചെയ്യുവാനോ നിലവിലെ ഭരണഘടനപ്രകാരം സാധ്യമല്ല. ഫോമാ കൺവൻഷനു ഫോമാ വഴി രജിസ്റ്റർ ചെയ്യാതെ പല മിടുക്കന്മാരും കപ്പൽ കമ്പനിയുടെ വെബ്സൈറ്റ് വഴി വൻ ലാഭം കണ്ടെത്തുകയും നേരിട്ട് ക്രൂയിസ് ബുക്കിംഗ് ചെയ്യുകയും ചെയ്തു. ഭരണഘടന വായിക്കാതെ എടുത്ത് ചാടിയവരിൽ പലരും ഫോമായിലെ പ്രമുഖരുമാണ്. കൂടെ ചാടിയ സ്ഥാനാർത്ഥികൾ ഇപ്പോൾ റീഫണ്ട് തപ്പി നെട്ടോട്ടമോടുകയാണെന്നും പിന്നാമ്പുറം.
uppapa from CA 2020-02-27 03:34:28
Resolve all the confusion please. Residency is not required to vote, because FOMA is an entire USA, or interstate umbralla association. USA residency is enough. Eg. I am alife member of two New York Malayalee organization affilited with FOMA. After my retirement I oved to California. Now I am at California. But I can be a delegate from New York Association, because I am a life member there. So residency is not he requirement. The membership and the selection or election of the delegate is important. OK. That is only justice and common sense.
Trueman 2020-02-27 06:31:56
നടക്കില്ല മോനെ. അഭ്യാസം മനസിൽവെച്ചാൽ മതി. അതിമോഹമാണ്, അതിമോഹം. ചിലകളികൾ പഠിപ്പിക്കും. ഞാൻ ഇന്ദ്രചൂഢൻ. കഴിഞ്ഞ എലെക്ഷൻ പോലെ ആളെപറ്റിക്കാൻ വരുന്നവർ കരുതിക്കോളൂ. ജസ്റ്റ് റിമെംബേർ ദാറ്റ്.
factman 2020-02-27 06:55:13
ചില അസോസിയേഷന്റെ ഭാവങ്ങൾ കാണുമ്പോൾ, അവരുടെ അച്ചു തണ്ടിലാണ് ഫോമ കറങ്ങുന്നതെന്നു തോന്നും. ഇപ്രാവശ്യും ഇതൊന്നും നടക്കില്ല. അർഹതയുള്ളവർ ജയിച്ചു വരും. അതാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഷിപ്പിൽ ചിലപ്പോൾ, ഇരുന്നൂറ്റിഅന്പതു ഡെലിഗേറ്റ്സ് ഉണ്ടായാൽ നന്ന്. ഇനിയും ആരെങ്കിലും അഡ്വാൻസ് ആയി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക്, കുപ്പായം തൈപ്പിച്ചു വെച്ചിട്ടുണ്ടെങ്കിൽ, ഒക്കെ വെറുതെ.
പ്ലാൻ ബി വല്ലതും 2020-02-27 07:41:12
കൊറോണ വൈറസ് കപ്പൽ യാത്രയെ ബാധിക്കുമോ? അങ്ങനെ വന്നാൽ കൺവൻഷൻ വേറെ നടത്താൻ പ്ലാൻ ബി വല്ലതും ഉണ്ടോ?
ഫോമച്ചൻ 2020-02-27 08:17:14
ഫോമ കൺവൻഷനിൽ ബുക്ക് ചെയ്യാത്തവനൊക്കെ വരട്ടെ സ്ഥാനാർഥിയായും ഡെലിഗേറ്റ് ആയും ഒക്കെ, അപ്പോൾ കാണാം കളി. സ്വന്തമായി ഗ്രോസറി സ്റ്റോർ നടത്തുന്നപോലെ ചില പേപ്പർ സംഘടനകൾ ഇപ്പോൾ ഫോമയിൽ ഒണ്ട്. സമയമാകുമ്പോൾ ഇവനൊക്കെ തല പൊക്കും, എവിടെയെങ്കിലും ഒള്ളവനെ ഒക്കെ ഡെലിഗേറ്റുകളായി കുത്തിത്തിരുകി വില പേശൽ തുടങ്ങുകയും ചെയ്യും. കാത്തിരുന്ന് കാണുക!
Fomaa fan 2020-02-27 16:19:01
കഴിഞ്ഞ വര്ഷം ജയിച്ചുവന്നവർ എന്താണ് കാഴ്ചവെച്ചത്. രണ്ടുതട്ടുകളിലായി പരസ്പരം ചേരിതിരിഞ്ഞു തെറിവിളിക്കുക. ജയിപ്പിക്കാൻ പോയവരുടെ ക്യാഷ് പോയത് മിച്ചം. ഒന്നുമല്ലെങ്കിലും ഫോമക്ക് അറ്റ്ലാന്റയിൽ നിന്നും ഒരു രക്ത സാക്ഷിയെ കിട്ടിയില്ലേ? അതൊരു മെച്ചം തന്നെ ആണേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക