Image

വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: നവയുഗം

Published on 04 March, 2020
വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: നവയുഗം
ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിയ്ക്കാനായി, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍, വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരിക വേദി ദമ്മാം കൊദറിയ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമ്മാം കൊദറിയയിലുള്ള മിഡീസ്റ്റ് ഹാളില്‍ സഫിയ അജിത്ത് നഗറില്‍ ശ്രീകുമാര്‍ കായംകുളത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. വിനീഷ് കുന്നുംകുളം പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, മേഖല പ്രസിഡന്റ് ഗോപകുമാര്‍, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ നിസ്സാം കൊല്ലം, നഹാസ്  എന്നിവര്‍ സംസാരിച്ചു. വര്‍ഗ്ഗീസ് സ്വാഗതവും, അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.

സമ്മേളനം പുതിയ യൂണിറ്റ് ഭാരവാഹികളെയും,13 അംഗയൂണിറ്റ് എക്‌സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു. ശ്രീകുമാര്‍ (രക്ഷാധികാരി), വര്‍ഗ്ഗീസ്  തൃശൂര്‍ (പ്രസിഡന്റ്), മോഹന്‍ദാസ്, റോയ് (വൈസ് പ്രസിഡന്റ്മാര്‍ ),  അബ്ദുള്‍ റഷീദ്  പുനലൂര്‍ (സെക്രട്ടറി), റഷീദ്, നസീം (ജോയിന്റ് സെക്രട്ടറിമാര്‍), വിനീഷ് (ട്രെഷറര്‍) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികള്‍. ഇവരെക്കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിനോദ്, സന്തോഷ്, ബിനു, നഹാസ്, ഷിബു എന്നിവരെയും തെരെഞ്ഞെടുത്തു.

ഫോട്ടോ:
ദമ്മാം കൊദറിയ യൂണിറ്റ് ഭാരവാഹികള്‍
ശ്രീകുമാര്‍  രക്ഷാധികാരി
വര്‍ഗ്ഗീസ്   പ്രസിഡന്റ്
അബ്ദുള്‍ റഷീദ്  സെക്രട്ടറി
വിനീഷ്  ട്രെഷറര്‍ 

വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: നവയുഗംവിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: നവയുഗംവിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: നവയുഗംവിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക