Image

വിളര്‍ച്ചയും വൃക്കരോഗവും തമ്മില്‍ ബന്ധമുണ്ടോ?

Published on 05 March, 2020
വിളര്‍ച്ചയും വൃക്കരോഗവും തമ്മില്‍ ബന്ധമുണ്ടോ?
അന്തരീക്ഷ മലിനീകരണം കൂടിയ ഇടങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. ഇതില്‍ മുന്‍പില്‍ ഇന്ത്യയും ചൈനയുമാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ, മൂത്രമൊഴിക്കുമ്പോള്‍ അമിതമായി പതയുകയോ നുരയുകയോ കുമിളകള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

മൂത്രത്തില്‍ അടിക്കടിയുണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുന്നതും ഗുരുതരമാണ്. അണുബാധ വൃക്കകളെ ബാധിച്ചാല്‍ പുറംവേദനയും പനിയും ഉണ്ടാകാം. മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും ശ്രദ്ധിക്കണം.

കാലുകളില്‍ നീര്, മുഖത്തു വീക്കം എന്നിവ കണ്ടാല്‍ ഡോക്ടറെ കാണുക. തകരാറിലായ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമാണിത്.

രക്തത്തിലൂടെ ഓക്‌സിജന്‍ എല്ലായിടത്തും എത്തിക്കാന്‍ വൃക്കകള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് Erythropoietin. ഇതിന്റെ അളവ് കുറയുന്നത് അമിതക്ഷീണവും തലകറക്കവും ഉണ്ടാക്കും. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉല്‍പാദനവും വളര്‍ച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു, വിളര്‍ച്ചയുണ്ടാകുന്നു, കടുത്തക്ഷീണം അനുഭവപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക