Image

ഫോമാ കണ്‍വന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍ മത്സരം; ടിറ്റോ ജോണ്‍ ചെയര്‍മാന്‍, ജാസ്മിന്‍ പരോള്‍ കോചെയര്‍

ഫോമാ ന്യൂസ് ടീം Published on 06 March, 2020
ഫോമാ കണ്‍വന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍ മത്സരം; ടിറ്റോ ജോണ്‍ ചെയര്‍മാന്‍, ജാസ്മിന്‍ പരോള്‍ കോചെയര്‍
ഡാളസ് : അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2020  റോയല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ബെസ്റ്റ് കപ്പിള്‍ മത്സരത്തിന്റെ ചെയര്‍മാനായി ഫ്‌ലോറിഡയില്‍ നിന്നുള്ള ഫോമയുടെ യുവ നേതാവ് ടിറ്റോ ജോണിനെയും, കോചെയര്‍ ആയി കാലിഫോര്‍ണിയയില്‍ നിന്നുള്ള ജാസ്മിന്‍ പരോളിനെയും തെരെഞ്ഞെടുത്തതെയായി ഫോമാ എക്‌സികുട്ടീവ്  കമ്മിറ്റി അറിയിച്ചു .

ഫോമാ റോയല്‍ കണ്‍വന്‍ഷനില്‍ സംഘടിപ്പിക്കുന്ന വിവിധയിനം മത്സരങ്ങളില്‍ രസകരവും ജീവിതത്തോട് തൊട്ടു നില്‍ക്കുന്നതുമായ മത്സരമാണ് ബെസ്റ്റ് കപ്പിള്‍സ് മത്സരം. ജീവിതത്തിലും, ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു മത്സരത്തിലും, പ്രതിസന്ധിയിലും ഒരേ മനസോടെ ഒന്നിച്ചു നിലപാടുകള്‍ കൈക്കൊള്ളുമ്പോഴാണ്  ദമ്പതികളുടെ ജീവിതം സാര്‍ത്ഥകമാകുന്നത്. ഒരു നല്ല കുടുംബ ബന്ധത്തെ, അതിന്റെ പവിത്രതയെയും, ശക്തിയെയും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയെന്നോണം നന്നായി അവതരിപ്പിക്കുകയും അത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകുകയും ചെയ്യുക എന്നതാണ് ഈ മത്സരം കൊണ്ട് ഫോമാ ഉദ്ദേശിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ടിറ്റോ ജോണ്‍ അറിയിച്ചു .

2018  ല്‍ ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു ടിറ്റോ ജോണ്‍ എം എ സി എഫ് യൂത്ത് റെപ്, 2014 2016 ഫോമാ യൂത്ത് റെപ് ,2018   എം എ സി എഫ്  സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ടിറ്റോ ജോണ്‍ ഫോമയുടെ വളര്‍ന്നുവരുന്ന യുവ നേതാവും മികച്ച സംഘാടകനും കൂടിയാണ് .

ജാസ്മിന്‍ പരോള്‍ ലാസ്‌വേഗാസ് കണ്‍വന്‍ഷനില്‍ മിസ് ഫോമാ ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് .കാലിഫോര്‍ണിയ ബേ ഏരിയയില്‍ നിരവധി പരിമലയാളി അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയയുടെ മുന്‍ പ്രസിഡണ്ടും മികച്ച സംഘാടകനുമായ അനു സ്‌കറിയ (ഫിലഡല്‍ഫിയാ), ഫോമയുടെ മുന്‍ ജോയിന്‍ ട്രഷററും വൈ എം എയുടെ പ്രസിഡണ്ടുമായ ജോഫ്‌റിന്‍ ജോസ്(ന്യൂ യോര്‍ക്ക്) യുവ സംഘാടകനായ  ബിനീഷ്  കുര്യന്‍(ചിക്കാഗോ), ഫ്‌ലോറിഡയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനായ ഹായ് വിബിന്‍ വിന്‍സന്റ് (ഫ്‌ലോറിഡാ)തുടങ്ങിയവരാണ് ബെസ്റ്റ് കപ്പിള്‍ പ്രോഗ്രാമിന്റെ മറ്റ് കമ്മിറ്റി അംഗങ്ങള്‍ .

ഫോമയുടെ റോയല്‍ കണ്‍വന്‍ഷനില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും, മാതൃക കുടുംബങ്ങള്‍ക്ക് ഒരു വഴികാട്ടിയായിമാറുവാന്‍ ആണ് മികച്ച ദമ്പതികളെ തെരഞെടുക്കല്‍ കൊണ്ട് ഫോമാ ഉദ്ദേശിക്കുന്നതെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ: സെക്രട്ടറി സാജു ജോസഫ്, ജോ: ട്രഷറാര്‍ ജയിന്‍  കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഫോമാ കണ്‍വന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍ മത്സരം; ടിറ്റോ ജോണ്‍ ചെയര്‍മാന്‍, ജാസ്മിന്‍ പരോള്‍ കോചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക