Image

മെലാനിയയുടെ സൗന്ദര്യ രഹസ്യം

Published on 06 March, 2020
മെലാനിയയുടെ സൗന്ദര്യ രഹസ്യം
തന്റെ സൗന്ദര്യ രഹസ്യം പഴങ്ങളാണെന്നു മെലാനിയ ട്രംപ്. എത്ര തിരക്കായാലും ഗ്രീന്‍ സ്മൂത്തി ഉള്‍പ്പെട്ട പ്രഭാതഭക്ഷണം മുടക്കാറേയില്ല. ദിവസവും ഏഴു കഷണം പഴങ്ങളെങ്കിലും അവര്‍ കഴിക്കും. മുന്‍ മോഡല്‍ കൂടിയായ മെലാനിയ ഇടയ്‌ക്കൊക്കെ ചോക്ലേറ്റ് കഴിക്കാറുണ്ട്. ആരോഗ്യഭക്ഷണം ശീലമാക്കുമ്പോഴും ഇടയ്‌ക്കൊക്കെ ആഗ്രഹമുള്ള ഭക്ഷണം കഴിക്കാം എന്നാണ് മെലാനിയയുടെ വിശ്വാസം. ധാരാളം പഴങ്ങള്‍ കഴിക്കുന്ന ശീലമാണ് ഫിറ്റ്‌നസും ആരോഗ്യവും നിലനിര്‍ത്താന്‍ മെലാനിയയെ സഹായിക്കുന്നത്.

നാരുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, നിരവധി ആന്റിഓക്‌സിഡന്റുകള്‍ ഇവയുടെ ഉറവിടമാണ് പഴങ്ങളും പച്ചക്കറികളും. കൊഴുപ്പ് വളരെ കുറഞ്ഞ ഇവ ശരീരഭാരം കുറയ്ക്കാനും ചില ഗുരുതര രോഗങ്ങള്‍ വരാതിരിക്കാനും ആരോഗ്യമേകാനും സഹായിക്കും. അമേരിക്കന്‍ പ്രഥമവനിതയുടെ ഡയറ്റ്, ഫിറ്റ്‌നസും ആരോഗ്യവും നിലനിര്‍ത്താന്‍ നിങ്ങളെ എങ്ങനെ സഹായിക്കും എന്ന് നോക്കാം. ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം.

വൈറ്റമിനുകള്‍, ധാതുക്കള്‍: വൈറ്റമിനുകള്‍, ധാതുക്കള്‍, പോഷകങ്ങളായ വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളിക് ആസിഡ് മുതലായവ ധാരാളം ഉണ്ട്.

ഭാരം കുറയ്ക്കാന്‍: പോഷകങ്ങള്‍ ധാരാളവും കാലറി കുറവും അടങ്ങിയ പഴങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ്. നാരുകളും വെള്ളവും ധാതുക്കളും അടങ്ങിയതിനാല്‍ ഏറെ നേരം വയ!ര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക