Image

സജാദിന് കേളി യാത്രയയപ്പു നല്‍കി

Published on 07 March, 2020
സജാദിന് കേളി യാത്രയയപ്പു നല്‍കി

റിയാദ് : കേളി കലാസാംസ്‌കാരിക വേദി സനയ അര്‍ബൈന്‍ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജാദിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രന്‍, ഏരിയ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, പ്രസിഡന്റ് സുകേഷ് കുമാര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മെഹ്‌റൂഫ് പൊന്ന്യം, ജോര്‍ജ്, വിജയന്‍, യൂണിറ്റ് അംഗങ്ങളായ ഹരീഷ്, പ്രവീണ്‍, ഹാരിസ് മണ്ണാര്‍ക്കാട്, ലനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അല്‍ ഖഹതാനി കന്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരുന്ന സജാദ് കോഴിക്കോട് സ്വദേശിയാണ്. കേളി സനയ ആര്‍ബൈന്‍ ഏരിയ കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദ് കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക