Image

ദോഹയില്‍ മിസ്‌ക് പഠനയാത്ര സംഘടിപ്പിച്ചു

Published on 09 March, 2020
ദോഹയില്‍ മിസ്‌ക് പഠനയാത്ര സംഘടിപ്പിച്ചു

ദോഹ : ദീനീ പഠനത്തിനും ധാര്‍മിക ശിക്ഷണത്തിനും പുറമെ മദ്രസയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഇസ് ലാമിക വ്യക്തിത്വ രൂപീകരണവും നിത്യ ജീവിതത്തിലെ ഇസ്ലാമിക മൂല്യങ്ങളുടെ പ്രയോഗ വത്കരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദോഹ അല്‍ മദ്രസ അല്‍ ഇസ്ലാമിയയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മിസ്‌ക് ഈ വര്‍ഷത്തെ പഠന യാത്ര 'റിഹ്ല 2020' സംഘടിപ്പിച്ചു.

ദുഖാനിലെ ചരിത്രമുറങ്ങുന്ന ഭൂമിശാസ്ത്ര പ്രദേശങ്ങളും മറ്റും സന്ദര്‍ശനം നടത്തി കൊണ്ടായിരുന്നു യാത്ര. 74 വിദ്യാര്‍ഥികളും 14 അധ്യാപകരുമായി രാവിലെ 7 നു മിസ്‌ക് കണ്‍വീനര്‍ മുഹമ്മദലി ശാന്തപുരത്തിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട യാത്ര വൈകുന്നേരം 5.30 വരെ വിവിധങ്ങളായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ വിനോദ മത്സരങ്ങളാല്‍ ധന്യമായിരുന്നു.

ഡുവല്‍ ബലൂണ്‍ ബ്ലോവിംഗ്, കാച്ച് ദ ക്രോസ്, സ്പിന്‍ ആന്‍ഡ് കാച്ച് ദ എഗ്, ഗ്ലാസ്സ് പാസ്സിംഗ്, ഗ്ലാസ് നോസ് പിരമിഡ്, ബലൂണ്‍ ഗ്ലാസ് പിരമിഡ്, ബലൂണ്‍ മെട്രോ തുടങ്ങി ധാരാളം വൈവിധ്യവും ആനന്ദകരുമായ ഗെയിംസുകള്‍ക്ക് പുറമെ ഫുട്ബോള്‍, കബഡി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ദുഖാനിലെ ഖത്തര്‍ പെട്രോളിയം ജീവനക്കാരനായ സൈഫുദ്ദീന്‍ എറണാകുളം, മദ്രസ വൈസ് പ്രിന്‍സിപ്പല്‍മാരായ എം.ടി സിദ്ദീഖ്, മുഹമ്മദലി ശാന്തപുരം മറ്റു അധ്യാപകരും വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.

UNITY IS STRENGTH എന്ന പ്രമേയത്തില്‍ നടത്തിയ രിഹ്ല കുട്ടികളില്‍ ഐക്യബോധം വളര്‍ത്തിയെടുക്കുന്നതിനു സഹകരണ മനോഭാവം ഊട്ടി ഉറപ്പിക്കുന്നതിന്നും മറ്റുള്ളവര്‍ക്ക് തന്നെക്കാള്‍ പരിഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിന്നും സഹായകമായ രീതിയിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.

മദ്റസ കോ- കരിക്കുലര്‍ വിഭാഗം തലവന്‍ അബുല്ലൈസ്, അധ്യാപകരായ അലി, ഉസ്മാന്‍, അബൂബക്കര്‍, ഷാജുദ്ദീന്‍, അസ്ലം, റാഷിദ്, സലീന, റഹിയത്ത്, ഷക്കീല, ജുവൈരിയ, ഫരീദ എന്നിവര്‍ രിഹ്ലക്ക് നേതൃത്വം നല്‍കി .മദ്രസ ഹെഡ് ബോയ് അമാന്‍ ഹാഷിം നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക