കുവൈത്ത് സിറ്റി : കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ബാര്‍ബര്‍ ഷോപ്പിലും ഹെല്‍ത്ത് ക്ലബിലും നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 14 പേരെ അറസ്റ്റ് ചെയ്തു.
കൊറോണ വൈറസിന്റെെ പശ്ചാത്തലത്തില്‍ കഫേകള്‍, സലൂണ്‍, ഹെല്‍ത്ത് ക്ലബുകള്‍ എന്നിവക്ക് ആരോഗ്യ മന്ത്രാലയം പ്രത്യേക ശുചിത്വ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രണ്ടുദിവസമായി വ്യാപക പരിശോധന നടന്നുവരുന്നതിന്റെ ഭാഗമായിരുന്നു നടപടി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍