Image

കൊറോണ: പ്രവാസികള്‍ 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പിഴയും ജയില്‍ ശിക്ഷയും

Published on 09 March, 2020
കൊറോണ: പ്രവാസികള്‍ 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പിഴയും ജയില്‍ ശിക്ഷയും

കുവൈത്ത് സിറ്റി : ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ശ്രീലങ്ക, ലെബനന്‍, അസര്‍ബൈജാന്‍, തുര്‍ക്കി, ജോര്‍ജിയ എന്നിവിടങ്ങളില്‍ നിന്നെത്തിയ എല്ലാ പ്രവാസികളും 72 മണിക്കൂറിനുള്ളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനകള്‍ക്ക് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

എയര്‍പോര്‍ട്ടില്‍നിന്നും ലഭിക്കുന്ന മെഡിക്കല്‍ കാര്‍ഡിന് പിറകില്‍ രേഖപ്പെടുത്തുന്ന ക്ലിനിക്കുകളിലാണ് യാത്രക്കാര്‍ എത്തേണ്ടത്.കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഒരു മാസം തടവോ അല്ലെങ്കില്‍ പിഴ ശിക്ഷയോ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജനങ്ങള്‍ തിങ്ങിക്കൂടുന്ന യോഗങ്ങളും മറ്റു പരിപാടികളുമെല്ലാം റദ്ദാക്കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും സാമൂഹിക വികസന വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും പിന്‍പറ്റുക , പനി, ജലദോഷം, ചുമ, തൊണ്ട വേദന തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ കഴിയുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക