Image

മിഷിഗണ്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ന് പ്രൈമറി തിരഞ്ഞെടുപ്പ്

പി പി ചെറിയാന്‍ Published on 10 March, 2020
മിഷിഗണ്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ന് പ്രൈമറി തിരഞ്ഞെടുപ്പ്
മിഷിഗണ്‍: ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്നു തീരുമാനിക്കുന്നതിന് നിര്‍ണ്ണായക െ്രെപമറി തിരഞ്ഞെടുപ്പ് മാര്‍ച്ച് 10 ചൊവ്വാഴ്ച ആറു സംസ്ഥാനങ്ങളില്‍ നടക്കുന്നു. മിഷിഗണ്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ഥി ഇവിടെ നിന്നുള്ള 125 ഡലിഗേറ്റുകളെ നേടിയാല്‍ മിക്കവാറും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാനാണു സാധ്യത.

ജൊ ബൈഡന്‍ നൂറു ഡെലിഗേറ്റുകളുടെ ലീഡ് ഇതിനകം തന്നെ നേടി കഴിഞ്ഞു. കലിഫോര്‍ണിയായിലെ ഡെലിഗേറ്റുകളുടെ തീരുമാനം  ഇതുവരെ ആയിട്ടില്ല.
 
ഡെമോക്രാറ്റിക്  െ്രെപമറിയില്‍ 1991 ഡെലിഗേറ്റുകള്‍ നേടുന്ന സ്ഥാനാര്‍ഥിയായിരിക്കും നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെ നേരിടുക. 

 െ്രെപമറിയില്‍ ആറു സംസ്ഥാനങ്ങളിലായി 350 ഡലിഗേറ്റുകളാണുള്ളത്. ഐഡഹൊ, മിഷിഗണ്‍, മിസിസിപ്പി, മിസ്സോറി, നോര്‍ത്ത് ഡക്കോട്ട എന്നിവ.    2016–ല്‍ ഹില്ലറി ക്ലിന്റനെതിരെ മിഷിഗണില്‍ ബര്‍ണി സാന്റേഴ്‌സ് നേരിയ ലീഡ് നേടിയിരുന്നു. ഇത്തവണ ജൊ ബൈഡനാണ് മിഷിഗണില്‍ ലീഡ് നേടുക എന്നാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. ബെര്‍ണി സാന്റേഴ്‌സിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് മിഷിഗണിലാണ്. 
മിഷിഗണ്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ന് പ്രൈമറി തിരഞ്ഞെടുപ്പ്മിഷിഗണ്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ന് പ്രൈമറി തിരഞ്ഞെടുപ്പ്മിഷിഗണ്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ന് പ്രൈമറി തിരഞ്ഞെടുപ്പ്മിഷിഗണ്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ന് പ്രൈമറി തിരഞ്ഞെടുപ്പ്മിഷിഗണ്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഇന്ന് പ്രൈമറി തിരഞ്ഞെടുപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക