Image

പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികള്‍

Published on 10 March, 2020
പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികള്‍
കോഴിക്കോട്  ജില്ലയിലെ പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളെന്നു മൃഗസംരക്ഷണവകുപ്പ്. ദേശാടനപ്പക്ഷികളുടെ വിസര്‍ജ്യവുമായുള്ള സ്പര്‍ശമോ വൈറസ് പടരാനിടയാകുംവിധം വളര്‍ത്തുപക്ഷികളുമായുള്ള അവയുടെ സമ്പര്‍ക്കമോ ആകാം കാരണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഒാഫിസര്‍ ഡോ. ആര്‍.ജയചന്ദ്രന്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കടലുണ്ടി പക്ഷിസങ്കേതം അധികൃതരോട് ഈ സാധ്യത പരിശോധിക്കാനും ഇതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കാനും നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു. മനുഷ്യരിലേക്കു കൂടി അത്യപൂര്‍വമായി പകരാന്‍ സാധ്യതയുള്ള എച്ച്5എന്‍1 വൈറസ് ആണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്.

ലോകത്താകെ ഇതുവരെ 500 പേര്‍ക്കു മാത്രമാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക