Image

മകളാണമ്മയാണ്..... (ദീപ ബിബീഷ് നായർ)

Published on 10 March, 2020
മകളാണമ്മയാണ്..... (ദീപ ബിബീഷ് നായർ)
കടിച്ചു തുപ്പാനൊരു പച്ചക്കരിമ്പല്ലവൾ
ഞെരടിച്ചതയ്ക്കാനൊരു പൂവിന്നിതളുമല്ല
കാമ ദാഹത്തിനൊരു മാംസപിണ്ഡവുമല്ല
സ്ത്രീയൊരു മകളാണമ്മയാണ്!

കലിയുഗത്തിൽ കാമദേവന്മാർ വിലസുമ്പോൾ
കർമ്മം കൊണ്ടന്യരായ് ബന്ധുക്കൾ മാറുമ്പോൾ
ഗുരുവുമൊരിരയായ് കാണുമ്പോൾ മറക്കരുതെ
സ്ത്രീയൊരു മകളാണമ്മയാണ്!!!

കഴുകൻ കണ്ണുകളാൽ കൊത്തിപ്പറിക്കുവാൻ
മുലകുടി മാറാക്കിടങ്ങളിൽ രതി ഭാവംകാണുന്ന
കോമരങ്ങളാം ചെന്നായ്ക്കളെ, ഓർക്കുക
സ്ത്രീയൊരു മകളാണമ്മയാണ്!!!

വീട്ടിലും, നാട്ടിലും, വിദ്യാലയത്തിലും
പെണ്ണെന്നെരിയുന്നൊരഗ്നിയെ ഊതിക്കെടുത്തുമാ
പൊന്നുച്ചാമിമാരറിയണം അവൾ.....
സ്ത്രീയൊരു മകളാണമ്മയാണ്!!!

അതിവിദൂരമല്ലാത്തൊരു ദിനത്തിലസംഭവ്യമല്ലിത് 
നിയമപഴുതിലൂടപരാധികൾ രക്ഷപ്പെടുമ്പോൾ
ജനനിയാമവളാകും സംഹാര രൂപിണി, ഓർക്കുക 
സ്ത്രീ..... അവളൊരു മകളാണമ്മയാണ്!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക