Image

ടെക്‌സസ്സ് യൂണിവേഴ്‌സിറ്റി സമ്മര്‍ വിദേശ പഠന പ്രോഗ്രാം റദ്ദാക്കി

പി പി ചെറിയാന്‍ Published on 11 March, 2020
ടെക്‌സസ്സ് യൂണിവേഴ്‌സിറ്റി സമ്മര്‍ വിദേശ പഠന പ്രോഗ്രാം റദ്ദാക്കി
ഓസ്റ്റിന്‍: ടെക്‌സസ്സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സ്പ്രിംഗ്, സമ്മര്‍ 2020 വിദേശ പഠന പര്യടനത്തിന് തയ്യാറാക്കിയ പദ്ധതികള്‍ താല്‍ക്കാലികമായി വേണ്ടെന്ന് വെച്ചതായി ടെക്‌സസ്സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നാണ് നിരവധി വിദ്യാര്‍ത്ഥികളുടെ വിദേശ പഠന പദ്ധതികള്‍ വേണ്ടെന്ന് വെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേ സമയം അവധിക്കാലം നാട്ടില്‍ ചിലവഴിക്കുന്നതിന് പോയ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വീണ്ടും വരുന്നതിന് മുമ്പ് രോഗ ലക്ഷണങ്ങള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തം. വിദേശ പഠനത്തിനുള്ള അവസരം നഷ്ടപ്പെട്ടവര്‍ക്ക് പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രവിധേയമാകുമ്പോള്‍ അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

'ലെവല്‍ 3 വാണിംഗ്' നല്‍കിയിരിക്കുന്ന രാജ്യങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ച് അമേരിക്കയിലെത്തുമ്പോള്‍ സെന്റേഴ്‌സ്‌ഫോര്‍ ഡിസീസ് ക്ണ്‍ട്രോള്‍ ്ആന്റ് പ്രിവന്‍ഷന്‍ നല്‍കിയ മുന്നറിയിപ്പനുസരിച്ച് 14 ദിവസത്തേക്കും വീട്ടില്‍ വിശ്രമുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റൗണ്ട് റോക്ക്, സാന്‍മാര്‍ക്കസ് തുടങ്ങിയ യൂണിവേഴ്‌സിറ്റി സെന്ററുകളിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഇതുവരെ കൊറോണ വൈറസ് രോഗം ബാധിച്ചിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക