Image

റിയാദ് അടുക്കളക്കൂട്ടത്തിനു പുതിയ നേതൃത്വം; ഷെര്‍മിന റിയാസ് പ്രസിഡന്റ്, സിന്ധു ഷാജി സെക്രട്ടറി

Published on 13 March, 2020
 റിയാദ് അടുക്കളക്കൂട്ടത്തിനു പുതിയ നേതൃത്വം; ഷെര്‍മിന റിയാസ് പ്രസിഡന്റ്, സിന്ധു ഷാജി സെക്രട്ടറി

റിയാദ്: റിയാദിലെ ഒരു കൂട്ടം കുടുംബിനികളുടെ കൂട്ടായ്മയായ അടുക്കളക്കൂട്ടം റിയാദിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷെര്‍മിന റിയാസ് (പ്രസിഡന്റ്), ബബിത അജിത് (വൈസ് പ്രസിഡന്റ്), സിന്ധു ഷാജി (ജനറല്‍ സെക്രട്ടറി), മുംതാസ് നസീര്‍ (ജോയിന്റ് സെക്രട്ടറി), ഷെമി ജലീല്‍ (ട്രഷറര്‍), ഹസീന സിയാദ് (ജോയിന്റ് ട്രഷറര്‍), സിനി ശറഫുദ്ദീന്‍, സുമയ്യ ഷമീര്‍ (മീഡിയ കണ്‍വീനര്‍മാര്‍) , ഹഫ്‌സ മനാഫ്, മിന്‍സിയ സുലൈമാന്‍ (ചാരിറ്റി കണ്‍വീനര്‍മാര്‍), ലീന ജാനിഷ് , നജ് ല ഫഹദ് (ആര്‍ട്‌സ്), ഹസീന കബീര്‍, സാബിറ മുസ്തഫ (സ്‌പോര്‍ട്‌സ്), തസ്‌നിം റിയാസ് ( പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

മെഗാ ഷോ 'ടാസ് ലെ ധമാക 2020' ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി എക്‌സിറ്റ് 18 ലെ അല്‍മഹാ ഇസ്ത്രഹായില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍, അടുത്ത ഒരു വര്‍ഷത്തേക്കുള്ള വിപുലമായ പരിപാടികള്‍ക്കു കമ്മിറ്റി രൂപ രേഖ തയാറാക്കി. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ അടുക്കളക്കൂട്ടത്തിലെ അംഗങ്ങളുടെ ഗാനങ്ങളും കുട്ടികളുടെ നൃത്തങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി . സാജിദ ഷക്കീര്‍ സ്വാഗതവും തബലിയ നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക