Image

സൗദിയില്‍ നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം

Published on 14 March, 2020
 സൗദിയില്‍ നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം

റിയാദ്: കൊറോണ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി മെഡിക്കല്‍ സിറ്റിയിലെ നഴ്‌സുമാര്‍ക്ക് ആത്മ ധൈര്യവും മാനസിക പിന്തുണയും നല്‍കുന്നതിന് സ്‌നേഹ സായാഹ്നം സങ്കടിപ്പിച്ചു.

സുലൈ ഖാന്‍ ഇസ്തിറാഹയില്‍ നടന്ന ചടങ്ങില്‍ ഡോ. റിയാസ് പട്ടാമ്പി, ഡോ. ഫൈസല്‍ എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി.പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയിലെ നഴ്‌സുമാരായ ബിന്‍സി ജോജി, ജ്യോതി കുരുവിള , സാലി സണ്ണി എന്നിവര്‍ പകര്‍ച്ചവ്യാധിയെ സമചിത്തതയോടെ എങ്ങനെ നേരിടണമെന്ന് സഹപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചു.

തുടര്‍ന്നു ജീവനക്കാരുടെ കുടുംബങ്ങളുടെ വിവിധ കലാ പരിപാടികളും നാട്ടില്‍ പോവുന്നവര്‍ക്ക് യാത്രയയപ്പും നടന്നു. പരിപാടിക്ക് സജാദ് കളത്തിങ്ങല്‍, മനോജ് കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്:ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക