Image

റ്റാമ്പായിൽനിന്നു ജോർജി വര്ഗീസ് ടീമിൽ യൂത്ത് അംഗമായി യുവ കലാകാരൻ അഭിജിത്ത് ഹരികുമാർ

ഫ്രാൻസിസ് തടത്തിൽ Published on 15 March, 2020
റ്റാമ്പായിൽനിന്നു ജോർജി വര്ഗീസ് ടീമിൽ  യൂത്ത്  അംഗമായി  യുവ കലാകാരൻ അഭിജിത്ത് ഹരികുമാർ
താമ്പാ: ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിൽ യൂത്ത് വിഭാഗത്തിൽ നാഷണൽ കമ്മിറ്റിലയിലേക്ക് ടാമ്പയിൽ നിന്നുള്ള യുവ സഘടന പ്രവർത്തകനായ അഭിജിത്ത് ഹരികുമാർ മത്സരിക്കുന്നു.മലയാളി അസോസിയേഷൻ ഓഫ് താമ്പ (മാറ്റ്)യുടെ സജീവപ്രവർത്തകനായ അഭിജിത്ത് വളർന്നുവരുന്ന ഒരു കലാകാരനുമാണ്. മാറ്റിന്റെ യൂത്ത് വിങ്ങിൽ സജീവ നേതൃത്വം നൽകുന്ന അഭിജിത്ത് ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലും ഏറെ കമ്പമുള്ളയാളാണ്. മാറ്റിന്റെ പ്രോഗ്രാമുകളുടെ വീഡിയോ പകർത്തി അത് സ്വയം എഡിറ്റ് ചെയത്. കൂടാതെ താമ്പായിലെ ഏതൊരു പരിപാടികളിലും ഈ യുവ നേതാവിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. 

അഭജിത്ത് ഹരികുമാറിന് മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ എല്ലാ പിന്തുണയുമുണ്ടെന്നു മാറ്റിൽ നിന്നും ട്രഷറർ സ്‌ഥാനാർത്ഥിയായി മത്സരിക്കുന്ന സണ്ണി മറ്റമന പറഞ്ഞു. 

താമ്പാ റിവർവ്യൂവിൽ താമസിക്കുന്ന വെണ്മണി സ്വദേശിയായ കവിയും ബിസിനെസുകാരനുമായ ഹരികുമാർ പിള്ള യുടെയും നേഴ്സ് ആയി ജോലി ചെയ്യുന്ന  ശ്രീലേഖയുടെയും മകനാണ് അഭിജിത്ത്. ഹരികുമാർ പിള്ള മാറ്റിന്റെ കഴിഞ്ഞ വർഷത്തെ വൈസ് പ്രസിഡണ്ട് ആയിരുന്നു.വെണ്മണി മാർതോമസ് ഹൈസ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപകൻ ബാലകൃഷ്ണപിള്ളയുടെ കൊച്ചുമകനാണ്. ഹിൽസ്ബ്രോ കമ്മ്യൂണിറ്റി കോളേജിൽ പ്രീ മെഡ് വിദ്യാർത്ഥിയാണ്.

ടാമ്പയിലെ  യുവ മലയാളികളുടെ പ്രിയങ്കരനായ യുവനേതാവ്  അഖിൽ മോഹന്റെ നാഷണൽ കമ്മിറ്റിയിൽ  യുവ പ്രതിനിധിയായി മത്സരിക്കാനുള്ള തീരുമാനം  സ്വാഗതം ചെയ്യുന്നതായും  അദ്ദേഹത്തിന്റെ സ്ഥാർത്ഥിത്വം  തങ്ങളുടെ ടീമിനും ഏറേ കരുത്തേകുമെന്നും ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാർഥി ജോർജി വര്ഗീസ് (ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗൺ ) അസ്സോസിയേറ്റ് ട്രഷറർസ്‌ഥാനാർത്ഥി  വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ചിക്കാഗോ), നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ചിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), ഷാജി വര്ഗീസ് (ന്യൂ ജേഴ്‌സി), പോൾ കെ. ജോസ് (ന്യൂയോർക്ക്), സതീശൻ നായർ (ചിക്കാഗോ), യൂത്ത് പ്രതിനിധികളായ സ്റ്റാൻലി എത്തുനിക്കൽ(വാഷിംഗ്‌ടൺ ഡി.സി), അഖിൽ മോഹനൻ (ചിക്കാഗോ) എന്നിവരും റീജിയണൽ വൈസ് പ്രസിഡണ്ടുമാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ചിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ-ന്യൂജേഴ്‌സി), ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡി. സി.), സോമോൻ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പൻ(കാലിഫോർണിയ) ഓഡിറ്റർ സ്ഥാനാർഥി വർഗീസ് കെ. ഉലഹന്നാൻ (ന്യൂയോർക്ക്) എന്നിവർ ചൂണ്ടിക്കാട്ടി.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക