Image

സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍പം (ചലച്ചിത്ര ഗാനങ്ങള്‍ വരകളിലൂടെ 3 - ദേവി)

ദേവി Published on 16 March, 2020
സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍പം (ചലച്ചിത്ര ഗാനങ്ങള്‍ വരകളിലൂടെ 3 - ദേവി)
സ്ത്രീ സ്‌നേഹിക്കപ്പെടുന്നതിനോടൊപ്പം ആദരിക്കപ്പെടേണ്ടവളുമാണെന്ന സങ്കല്‍പ്പം വിളിച്ചോതുന്ന മനോഹരമായൊരു പ്രണയഗാനം. ദിവ്യദര്‍ശനം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് എം. എസ്. വിശ്വനാഥന്‍ സിന്ധുഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തി പി. ജയച്ചന്ദ്രന്‍ ആലപിച്ച ''സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്‍പം...' എന്ന ഗാനം വരകളിലാക്കാന്‍ ശ്രമിച്ചപ്പോള്‍ .

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും  നിന്നെ
ഏതു പൂജാരിയും പൂജിക്കും
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പം
കണ്ണിനു സായൂജ്യം നിന്‍ രൂപം

പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
ആരാഗസോമരസാമൃതം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പം
കണ്ണിനു സായൂജ്യം നിന്‍ രൂപം

രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
ആ വര്‍ണ്ണ ഭാവ സുരാമൃതധാരയെ
ആരായാലും സ്‌നേഹിക്കും
ആത്മാവിന്‍ സൗഭാഗ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും  നിന്നെ
ഏതു പൂജാരിയും പൂജിക്കും

ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളിലൂടെ 1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക