Image

സൗദിയില്‍ 17 പേര്‍ക്കുകൂടി കൊറോണ; വിദേശികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍

Published on 16 March, 2020
സൗദിയില്‍ 17 പേര്‍ക്കുകൂടി കൊറോണ; വിദേശികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍


റിയാദ്: സൗദി അറേബ്യയില്‍ പുതിയ 17 കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ശനിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് 13 മുതല്‍ വിദേശത്തുനിന്ന് സൗദി അറേബ്യയിലേക്ക് എത്തുന്നവര്‍ 14 ദിവസം സ്വയം ക്വാറന്റൈന്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കുമെന്നും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക