Image

പ്രകൃതിമാതാവും ,ആഗോളവത്കരണവും കോവിഡ് 19-നു കാരണക്കാര്‍? (ബി ജോണ്‍ കുന്തറ)

Published on 16 March, 2020
പ്രകൃതിമാതാവും ,ആഗോളവത്കരണവും കോവിഡ് 19-നു  കാരണക്കാര്‍? (ബി ജോണ്‍ കുന്തറ)
ഈ ലേഖനം, ഡോ. ജോസഫ് ടെര്‍വില്ലിഗേര്‍എന്ന കൊളംബിയ സര്‍വകലാശാല ഗവേഷകന്‍ എഴുതിയ  ഇംഗ്ലീഷ് പ്രബന്ധം ആധാരപ്പെടുത്തി. ഇദ്ദേഹത്തിന്റെ വിശദീകരണം വിശ്വസനീയമായി തോന്നി അതിനാല്‍ അതിനെ ആധാരമാക്കി ഇതിവിടെ. എഴുതുന്നു.

കോവിഡ് 19 നല്‍കുന്നപൊതുവെയുള്ള വിരണ്ടോട്ടം ആഗോള സമ്പല്‍ വ്യവസ്ഥയേയും സാമൂഗിക ഘടനകളെയും ഉലക്കുന്നു ഇതില്‍ ഒരു അധമനെ പഴിചാരുന്നതിന് മാധ്യമപണ്ഡിതരും രാഷ്ട്രീയ നേതാക്കളും തേടിയലയുന്നു.പരസ്പര പഴിചാരല്‍ പ്രവചനീയം.

വാഷിംഗ്ടണ്‍ ബേജിങ് ചൈനയെ, ചൈന വാഷിങ്ട്ടനെ, ഡെമോക്രാറ്റ്‌സ് റിപ്പബ്ലിക്കന്‍സിനെ റിപ്പബ്ലിക്കന്‍സ് ഡെമോക്രാറ്റ്‌സിനെ അങ്ങനെ പോകുന്നു പഴിചാരല്‍കളികള്‍.എന്നാല്‍ ശെരിക്കും അപരാധി, പ്രകൃതിമതാവും ആഗോളവത്കരണവും.

രോഗവിഷാണു ഉത്ഭവം, പ്രസരണം അനിവാര്യം ആര്‍ക്കും തടുത്തു നിര്‍ത്തുവാന്‍ പറ്റില്ല. ഇത് പരിണാമദിശയിലെ ഓരോ സംഭവങ്ങള്‍. അതെല്ലാം നമ്മുടെ ചെയ്തികളേക്കാള്‍ ശക്തര്‍. കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ ഇതുപോലുള്ള സാംക്രമിക രോഗാണുക്കളെ നാം ഒരു നിയന്ത്രണ മേഖലയില്‍ നിര്‍ത്തുന്നതില്‍  വിജയിക്കുന്നുണ്ട് എന്നാല്‍ ആ വിജയത്തിന്‍റ്റെ പ്രധാന കാരണം പലേ രാജ്യങ്ങളിലും പൊതു പൊതുശുചിത്വ നിലവാരം ഉയര്‍ന്നത് അതിനുപിന്നാലെ മാത്രം മരുന്നുകളും രോഗപ്രതിരോധ കുത്തിവയ്പ്പുകളും.

ജീവജാലങ്ങളെ നേരിടുന്ന പകര്ച്ചാരോഗാണുക്കളും, സൂക്ഷ്മജീവികളും, വൈറസുകളും എല്ലാം ജീവിക്കുന്നതിന് ഉള്പ്രിവര്ത്തനനം നടത്തുന്നുണ്ട് ഇതുതന്നെ പരിണാമത്തിന്‍റ്റെ യുക്തിയും .
നാം പെന്‍സുലിന്‍ പോലുള്ള രോഗാണുനാശകമായ ഔഷധങ്ങള്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ നമ്മുടെ പ്രതിരോധ ശക്തി കുറയുന്നു കൂടാതെ വൈറസുകള്‍ മറ്റു രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

എന്തുകൊണ്ട്  ഇതുപോലുള്ള നിരവധി രോഗാണുക്കള്‍ ചൈനയില്‍ ഉടലെടുക്കുന്നു പടരുന്നു.നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പും വൈറസുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു, ഒന്നാമത് മോശമായ ശുചിത്വ സംവിധാനങ്ങള്‍ ഉടലെടുക്കുന്ന രോഗാണുക്കള്‍ ഒരു ചെറിയ മേഖലയില്‍ ജീവിക്കും മരിക്കും   മറ്റിടങ്ങളിലേക്ക് വേഗതയില്‍ പകരുന്നതിനുള്ള സാധ്യതള്‍ കുറവായിരുന്നു.എന്നാല്‍ അതല്ല ഇന്നത്തെ നില. മറ്റു രാജ്യങ്ങളില്‍ നിന്നും നിരവധി ഇവിടേക്കും ഇവിടെനിന്നും ആയിരങ്ങള്‍  മറ്റു നാടുകളിലേക്കും ആഗോള വ്യാപാരങ്ങളുടെ ഭാഗമായി ശീഘ്രഗതിയില്‍ നീങ്ങുന്നു.
മുകളില്‍ ഉള്‍പരിവര്‍ത്തനം പരാമര്‍ശിച്ചല്ലോ ചിലസമയങ്ങളില്‍ ഇത് ഒരു വൈറസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.പലേതലങ്ങളിലും ഒരു വൈറസ് അതിഥിയെ കൊല്ലും അക്കൂടെ ആ രോഗാണുവും നശിക്കും.ഈ സംഭവീ ഒരു ഏകാന്തതയില്‍ ആയിരുന്നാല്‍ കുഴപ്പമില്ല എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ നിരവതി ജനസാന്ദ്രത ഏറിയ സ്ഥലങ്ങളിലെങ്കില്‍ ആദ്യഅഥിതി അറിയാതെ പര സമ്പര്‍ഗം വഴി ഈ വൈറസ് മറ്റുള്ളവരിലേയ്ക് പാരായണം നടത്തുന്നു.

ഇതുപോലുള്ള നിരവധി അപകടകാരികളായ രോഗാണുക്കള്‍ ആഫ്രിക്കയില്‍ ഉടലെടുത്തിട്ടുണ്ട് എന്നാല്‍ അവയില്‍ നല്ലൊരുഭാഗം ജിയോഗ്രഫി, സ്ഥലത്തിന്‍റ്റെ അപ്രധാന്യത, ഇവയെ ആഗോളതലത്തില്‍ പടരാതെ ഒതിക്കിനിറുത്തി.ഉദാഹരണം 2014ല്‍ ഇബോള എന്ന വൈറസ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ തുടങ്ങി എന്നാല്‍ അത് വലിയ പട്ടനങ്ങളില്‍ എത്തുന്നതിനു മുന്‍പേ നിയന്ധ്രിക്കുന്നതിനു സാധിച്ചു. ഏതാനും സംഭവങ്ങള്‍ ഒഴിവാക്കിയാല്‍.
ഈ അവസ്ഥ മാറും ആഫ്രിക്കന്‍ രാജ്യങ്ങള്‍ വ്യാവസായിക ഉയര്‍ച്ചയിലും കൂടുതല്‍ യാത്രാ സൗകര്യങ്ങളുടെ വളര്‍ച്ചയിലും. ഇതുപോലുള്ള വൈറസുകളുടെ എണ്ണം വര്‍ധിക്കും അത് പ്രകൃതിജീവികളുടെ  പരിണാമ ഗതി. ചിലപ്പോള്‍ തോന്നും വൈറസുകള്‍ നമ്മേക്കാള്‍ മുന്നിലെന്ന് ഉപായംകൊണ്ടു ജയിക്കുന്നവര്‍.

കാലാവസ്ഥയും ഇവിടെ കണക്കിലെടുക്കണം.ഉഷ്ണമേഖല രോഗാണുക്കള്‍ പലതും കീടങ്ങള്‍ മുഗാന്ദിരം പകരുന്നു.ഇവ ശീത കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ വേഗം എത്താറില്ല.ഉദാഹരണം 2015ല്‍ ലാറ്റിന്‍ അമേരിക്കയില്‍ ഉടലെടുത്ത സിക്കാ വൈറസ്. കൊതുക് ആയിരുന്നു പ്രധാന വാഹിനി.
യു എസ് എ, യൂറോപ്പ് ഇവിടങ്ങളിലും ചൈനയിലും കാലാവസ്ഥക്ക് വലിയ ഏറ്റക്കുറച്ചിലുകളില്ല. ആയതിനാല്‍ ചൈനയില്‍ ജന്മംകൊള്ളുന്ന അണുക്കള്‍ക്ക് നമ്മുടെ രാജ്യവും നല്ലൊരു താമസ സ്ഥലം.ഇവിടാണ് ബിസിനസ്സും ശീഘ്രഗതിയിലുള്ള നീക്കങ്ങളും മനുഷ്യ വാഹനങ്ങളില്‍ നിരവധി രാജ്യങ്ങളില്‍ എത്തുന്നതും പലേടത്തും നിയന്ത്രണം വിട്ടുപോകുന്നതും.

ചൈനയുടെ കഴിഞ്ഞ 20 വര്‍ഷത്തെ അഭൂതപൂര്വ്വ്മായ വളര്‍ച്ച ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളെയും സ്പര്‍ശിച്ചിരിക്കുന്നു സപ്ലൈ ചെയിനില്‍ വിള്ളല്‍ വന്നു. അതിനുദാഹരണം,.കോവിഡ് 19 വൈറസ് ലോക ഓഹരിവിപണിയെ തകിടംമറിച്ചിരിക്കുന്നു.

ഇന്നത്തെ ലോക ആരോഗ്യ വ്യവസ്ഥിതിയില്‍ നാമിന്ന് ഏറ്റവും കൂടുതല്‍ പണം ചിലവിടുന്നത് നമ്മുടെ ജീവിതചര്യകളില്‍ നിന്നും ഉടലെടുക്കുന്ന മാറാ രോഗങ്ങള്‍ക്കു ചികിത്സ നല്‍കുന്നതിനും അതിനെല്ലാം മരുന്നുകള്‍ കണ്ടുപിടിക്കുന്നതിനും.അതെല്ലാംനമ്മുടെആയുസ് ദീര്ഗിുപ്പിച്ചിട്ടുണ്ട് നല്ലതു തന്നെ.

എന്നാല്‍ ഈ സമയമെങ്കിലും ഭരണകൂടങ്ങളും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും മനസ്സിലാക്കേണ്ടിയിരിക്കുന്നു നിരവധി അദിര്‍ശ്യ മാരക ശക്തിയുള്ള അണുക്കള്‍ നമ്മെ ആക്രമിക്കുന്നതിന് എത്തുന്നു പലതും അതില്‍ വിജയക്കുന്നു. നമ്മുടെ പഠനങ്ങള്‍ക്ക് പ്രാധാന്യത നല്‍കേണ്ടിയിരിക്കുന്നു എങ്ങിനെ സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്ക്കരിക്കാം  വന്നാല്‍ അവയെ സമയം നഷ്ടപ്പെടാതെ എങ്ങിനെ ഇല്ലാതാക്കാം.

എന്നാല്‍ ഇവിടൊരു ആശ്വാസ വാക്കുകള്‍ കാണുന്നുണ്ട് കോവിഡ് 19 ഭൂരിപക്ഷം ജനതക്കും ഒരു മാരക അണുബാധയല്ല അപകടസാധ്യത ലഘൂകരിക്കുന്നതിന് പറയുന്നതല്ല. ഒരു ആരോഗ്യവാനായ സാധാരണ വ്യക്തി കോവിഡ് 19 ബാധിച്ച വ്യക്തിയുമായി ഇടപഴകി എന്നിരുന്നാല്‍ ത്തന്നെയും നാമതില്‍ പരിഭ്രാന്തരാകരുത്. സ്വയം മറ്റുള്ളവരില്‍ നിന്നും നമ്മെ ഒറ്റപ്പെടുത്തുക 14ദിവസങ്ങള്‍ എങ്കിലും ഇതിനോടകം എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മാത്രം ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ അറിയിക്കുക അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ള യുവാക്കളും മറ്റെല്ലാവരും ആണിവിടെ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നത് ഇവരില്‍ നിന്നും കഴിയാവുന്നത്ര അടുത്ത സമ്പര്‍ക്കം കുറക്കുക ഇവരെ "ബേബിസിറ്റേഴ്‌സ്" ആയി കുറച്ചു നാളെത്തേക്ക് കാണരുത്.

അതുപോലെതന്നെ രാഷ്ട്രീയക്കാര്‍ പരസ്പരം പഴിചാരന്‍ അവസാനിപ്പിക്കുക മാധ്യമങ്ങള്‍ നേതാക്കളുടെ മേലുള്ള അമര്ഷംു ഇതിലെങ്കിലും ഉപേക്ഷിക്കുക ക്ഷമിക്കൂ നിങ്ങള്‍ക്ക് ഇനിയും അവസരങ്ങള്‍ കിട്ടും. ഇവിടെ ഇതിനെ നേരിടുന്നതിന് ഇപ്പോള്‍ നമുക്ക് ഒരു നേതാവു മതി. എല്ലാ രാജ്യങ്ങളിലും ഭരണകര്‍ത്താക്കള്‍ തികഞ്ഞ ആത്മാര്ത്ഥ തയോടെ ഈയൊരു പുതിയ സംഘര്‍ഷാവസ്ഥയെ നേരിടുന്നു എന്ന് നാം കാണുന്നു.ക്ഷമിക്കൂ ഒന്നും രാവെളുപ്പില്‍ പരിഹരിക്കപ്പെടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക