Image

ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Published on 17 March, 2020
 ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ദുബായ്: യുഎഇയിലെ വിമാന സര്‍വീസായ ഫ്‌ളൈ ദുബായ് മാര്‍ച്ച് 17 നും 31 നും ഇടയില്‍ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുന്നുവെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, കാലിക്കട്ട്, കൊച്ചി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എട്ട് ലക്ഷ്യസ്ഥാനങ്ങളാണ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്.

കോവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ പ്രാദേശിക പ്രസരണം തടയുന്നതിനായി സാമൂഹിക അകലം നിലനിര്‍ത്തുന്നതിനുള്ള സമഗ്രമായ നടപടികളെടുക്കാനും തീരുമാനിച്ചിരുന്നു. വൈറസ് ബാധയെ സംബന്ധിച്ച മന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് ഇന്ത്യ പുതിയ യാത്രാ ഉപദേശം നല്‍കിയത്.

മാര്‍ച്ച് 17 ചൊവ്വാഴ്ച, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിരിക്കുന്നു. 1500 മണിക്കൂര്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിന് ശേഷം ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു വിമാനവും പറക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ട്വീറ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക