Image

കൊറോണയ്‌ക്കൊപ്പം ചിക്കന്‍പോക്‌സും

Published on 20 March, 2020
കൊറോണയ്‌ക്കൊപ്പം ചിക്കന്‍പോക്‌സും
നാടിനെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കോവിഡ് 19 എന്ന വൈറസ് രോഗം നാട്ടില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നു. ഒത്തൊരുമയോടെ നമുക്കിതിന്റെ വ്യാപനം തടയണം.

കോവിഡ് 19 രോഗത്തെക്കുറിച്ച് ഏറെ സംശയങ്ങളും 'നല്ലപ്രായ'ത്തോട് ചോദിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

കൊറോണ ഭീഷണി കഴിയും വരെ മുതിര്‍ന്ന പൗരന്മാര്‍ തല്‍ക്കാലം സുഹൃത്ത്, ബന്ധു സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. കൂടാതെ ഇവരെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കുകയാണ് ഉചിതം.

യാത്രകള്‍ വേണ്ടെന്നു വയ്ക്കുകയാണ് ഉചിതം. പനി, ജലദോഷം തുടങ്ങിയവ ഉള്ളവരില്‍ നിന്നു നിര്‍ബന്ധമായും അകലം പാലിക്കണം. ഇക്കാര്യത്തില്‍ ഭയം വേണ്ട, ജാഗ്രത മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പനിയോ, ചൂടോ, തൊണ്ടവേദനയോ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ചൂടുകാലത്ത് സര്‍വ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കന്‍പോക്‌സ്. വേരിസെല്ലസോസ്റ്റര്‍ വൈറസാണ് ഇതു പടര്‍ത്തുന്നത്.

രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുന്‍പും കുമിള പൊന്തി 610 ദിവസം വരെയും രോഗം പകരാന്‍ സാധ്യതയേറെയാണ്. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍, പൊതു പ്രതിരോധം തകരാറിലായാല്‍ മാത്രം വീണ്ടും രോഗം വരാറുണ്ട്.

പച്ചക്കറികള്‍ ധാരാളമടങ്ങിയ നാടന്‍ ഭക്ഷണങ്ങള്‍ ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ക്ക് അനുയോജ്യമാണ്. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍ ഇവ പ്രയോജനപ്പെടുത്താം. പോഷകസമ്പൂര്‍ണമായ ഭക്ഷണം കഴിക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക