Image

'നമുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നത് '

Published on 24 March, 2020
'നമുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നത് '

നാം സുരക്ഷിതാരായി വീട്ടിലിരിക്കുമ്ബോഴും ഓരോ കാര്യങ്ങളുമായി നമ്മള്‍ക്കായ് പുറത്ത് ജോലി ചെയ്യുന്നവരെയും ഗൗനിക്കണമെന്ന് ഓര്‍മിപ്പിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപി. നമുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അരുണ്‍ ഗോപി പറഞ്ഞു.


അരുണ്‍ ഗോപിയുടെ കുറിപ്പ്..

ഇന്ന് ഫ്‌ലാറ്റില്‍ വേസ്റ്റ് എടുക്കാന്‍ വന്ന ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ.. അവരെന്നെ നോക്കി അര്‍ത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്ബുറത്തു പറയാന്‍ പലതുമുണ്ടെന്നു അപ്പോള്‍ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു. എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടന്‍ മറുപടി വന്നു 'അയ്യോ അതുകൊണ്ടല്ല പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും.. അത് ആലോചിക്കുമ്ബോള്‍ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാല്‍.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്.' പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവര്‍ ലിഫ്റ്റിലേക്കു കയറി..!


ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റില്‍ പോലും ചിലര്‍ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓര്‍ക്കുക.

Dailyhu
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക