Image

സൗദിയില്‍ കോവിഡ് മരണം രണ്ടായി; രോഗബാധിതരുടെ എണ്ണം 900 ആയി

Published on 25 March, 2020
സൗദിയില്‍ കോവിഡ് മരണം രണ്ടായി; രോഗബാധിതരുടെ എണ്ണം 900 ആയി

റിയാദ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സൗദി അറേബ്യയില്‍ രണ്ടായി. മക്കയില്‍ 46 വയസുകാരനാണ് ഇന്നു മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മദീനയില്‍ ഒരു അഫ്ഘാനിസ്ഥാന്‍ പൗരന്റെ മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുതായി 133 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗബാധിതര്‍ 900 കടന്നു. ഇതില്‍ വിവിധ പ്രവിശ്യകളിലായി 29 പേര്‍ സുഖം പ്രാപിച്ചു.

ശക്തമായ പ്രതിരോധ നടപടികളിലേക്ക് നീങ്ങിയ രാജ്യത്ത് റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളില്‍ കര്‍ഫ്യു ഉച്ചകഴിഞ്ഞു 3 മുതല്‍ കാലത്ത് 6 വരെയായി ദീര്‍ഘിപ്പിച്ചു. അതേപോലെ മുഴുവന്‍ ആളുകളും അവശ്യ സര്‍വീസുകള്‍ എത്തിച്ചു നല്‍കാനല്ലാതെ താമസിക്കുന്ന പ്രവിശ്യ വിട്ടു മറ്റൊരിടത്തേക്ക് നീങ്ങുവാനും പാടുള്ളതല്ല.

അവശ്യ സാധനങ്ങളുടെയും നിത്യോപയോഗ, ആരോഗ്യ മേഖലയിലെ വസ്തുക്കളുടെയും ലഭ്യത ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും രാജ്യത്ത് സ്വീകരിച്ചിട്ടുണ്ട്. കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താന്‍ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന ശക്തമാക്കിയതായും ആഭ്യന്തര വകുപ്പ് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക