Image

പോലീസേ തല്ലരുത്. ഇത് ശരിയല്ല; ദന്തഗോപുരവാസികളല്ല ജനം

Published on 25 March, 2020
പോലീസേ തല്ലരുത്. ഇത് ശരിയല്ല; ദന്തഗോപുരവാസികളല്ല ജനം
പോലീസേ തല്ലരുത്. ഇത് ശരിയല്ല; ദന്തഗോപുരവാസികളല്ല ജനം
ജനം പ്രതികരിക്കുന്നില്ല എന്നു കരുതി പോലീസ് ആരെയും കയറി തല്ലുന്നത് ശരിയാണോ? ഏതു നിയമം അനുസരിച്ചാണു ജനത്തെ അടിച്ചൊതുക്കുന്നത്? ഇത്തിരിപ്പോന്ന പയ്യന്മാരോട് പോലീസുകാര്‍ വഴക്കിടുന്നതും തല്ലു കൂടുന്നതും വീഡിയോയില്‍ കണ്ട് നാണിച്ച് പോയി. ഉപദേശിച്ചു വിടുന്നതിനു പകരം നാട്ടാരെ തല്ലാന്‍ അവസരം കിട്ടിയപ്പോള്‍ അതു മുതലാക്കുന്നോ?

ആളുകള്‍ കൂട്ടം കൂടി നിന്നാല്‍ വൈറസ് പകരാം. അവര്‍ സ്‌കൂട്ടറില്‍ പോയാലോ കാറില്‍ പോയാലോ എന്താണു കുഴപ്പം?

ദന്തഗോപുരത്തില്‍ ഇരിക്കുന്ന പ്രധാനമന്ത്രിയും  മുഖ്യമന്ത്രിയും  കല്പിച്ചത് വീട്ടിലിരിക്കാനാണ്. വീടില്ലാത്തവര്‍ എന്തു ചെയ്യും? ഒരു മുറി മാത്രമുള്ളവരോ? കൂരയില്‍ താമസിക്കുന്നവരോ?

നിയമം പ്രഖ്യാപിക്കുന്നവരും നടപ്പാക്കുന്നവരും ജനത്തെ അത് എങ്ങനെ ബാധിക്കുമെന്നു നോക്കണ്ടേ? കൂട്ടം കൂടിയാല്‍ അത് രോഗം പരത്തുമെന്നു മനസിലാകാത്തവരല്ല കേരള ജനത. എങ്കിലും പലര്‍ക്കും അതിന്റെ ഗൗരവം മനസിലായിട്ടില്ല എന്നത് ശരി. അങ്ങനെ വരുന്നവരോട് മര്യാദക്കു പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ മാത്രം മണ്ടന്മാരല്ല കേരളീയ ജനത. അറ്റ കൈക്ക് കേസ് എടുക്കാം. അതിനു പകരം കണ്ട പാടെ തല്ലാനോ?

കേറളത്തിനു പുറത്ത് ഇതിലും മ്രുഗീയമായി ജനത്തെ കൈകാര്യം ചെയ്യുന്ന വീഡിയോകളും കണ്ടു. ഹൈദരബാദില്‍ ജോലിയിലേക്കു പോയ വനിതാ ഡോക്ടറെ ഉന്നത പോലീസുദ്യോഗഥന്‍ മുഖത്തടിച്ചതും വായിച്ചു. ഡോക്ടര്‍ പറയുന്നത് കേള്‍ക്കാന്‍ അയാള്‍ക്കു താല്പര്യമില്ല. അതിനെതിരെ ഡോക്ടര്‍ പരാതി നല്കിയപ്പോല്‍ അയാള്‍ മാപ്പു പറഞ്ഞു. ഡോക്ടര്‍ പരാതി പിന്‍ വലിച്ചു. മറ്റൊരു പുരുഷ ഡോക്ടറും അയാള്‍ക്കെതിരെ ഇതേ ആരോപണം ഉന്നയിച്ചു.

ജനം 21 ദിവസം വീട്ടില്‍ തന്നെ ഇരിക്കണമെന്നു പറഞ്ഞാല്‍ അത് എത്ര കണ്ട് പ്രായോഗികമാകും? പുറത്തിറങ്ങാം, പക്ഷെ കൂട്ടം കൂടരുത് എന്നു പറയുന്നതല്ലേ നല്ലത്? അതുമല്ലെങ്കില്‍ പ്രധാന വഴികളിലൊക്കെ ബാരീകേഡ് സ്ഥാപിച്ച് ചുരുക്കം വാഹനങ്ങള്‍ മാത്രം കടത്തി വിടാം. കാല്‍ നടക്കാരെ അപ്പോഴും ഉപദ്രവിക്കേണ്ടതുണ്ടോ?

ഇന്ത്യയില്‍ ഒട്ടാകെ ഇത് വരെ കോവിഡ് ബാധിച്ചവരുടേ എണ്ണം ആയിരം പോലും ആയിട്ടില്ല. ന്യൂ യോര്‍ക്ക് നഗരത്തില്‍ മാത്രം അത് 30,000 ആയി. എന്നിട്ടും പോലീസിന്റെ ബലപ്രയോഗത്തിന്റെ വിവരങ്ങളില്ല. നടക്കുന്നവരെയും വണ്ടി ഓടിച്ചു പോകുന്നവരെയും തടയുന്നുമില്ല.

21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചവര്‍ ജനം എങ്ങനെ കഴിയുമെന്നു ചിന്തിച്ചോ? അവര്‍ക്കു വേണ്ടി ഒരു കഞ്ഞിവീഴ്ത്ത് നടത്തിയാല്‍ മതിയോ അതോ സാമ്പത്തിക സഹായം എത്തിക്കണോ. അങ്ങനെയൊക്കെ വേണ്ടേ?
Join WhatsApp News
anti-BJP 2020-03-26 07:52:49
എന്തായാലും ബി.ജെ.പിയുടെ ഭാവി ഇതോടെ തീരുമാനമായി. നോട്ട് പിന് വലിക്കുന്നതും രാജ്യം ദീര്ഘ നാളത്തേക്ക് അടച്ച് പൂട്ടുന്നതുമൊക്കെ പാർട്ടിക്കും നേതൃത്വത്തിന്‌തും ഒരു ഹരമാണെന്ന് തോന്നുന്നു. ജനം കഷ്ടപ്പെടുന്നത് പ്രശ്നമല്ല. വർഗീയതയും മുസ്ലിം-ക്രിസത്യൻ വിരോധവുമൊന്നും ഇനി അത്ര ഫലിക്കുമെന്നു തോന്നുന്നില്ല
Eaappachi 2020-03-26 08:15:15
പോ മലരേ .. . ജനം ചാവാതിരിക്കാൻ രാജ്യം ലോക്ക് ഡൌൺ ചെയ്തതു ഉചിതമായ തീരുമാനം തന്നെയാണ് ...
rajyasnehi 2020-03-26 15:57:36
രാജ്യത്തെ സഹായിക്കാൻ പറ്റിയില്ലെങ്കിലും എഴുതി ദ്രോഹിക്കരുത് . സർക്കാരിന് മാത്രമേ ജനങ്ങളെ രക്ഷിക്കാനാവൂ . അതാണ് ഈ രോഗാവസ്ഥ പ്രശംസനീയ മായ വിധത്തിലാണ് കേന്ദ്ര /കേരളം സർക്കാർ അത് ചെയ്യുന്നത് . നിരത്തിലിറങ്ങി സ്വന്തം ആരോഗ്യം പണയം വെച്ചാണ് പാവം പോലീസു കാർ പണി എടുക്കുന്നത് ഉത്തരവാദിത്യമില്ലാത്ത വായിനോക്കി നടക്കുന്ന ധാരാളം ചെറുപ്പകാരുണ്ട് ബൈക്കിൽ കറങ്ങി മയക്കു മരുന്നും അടിച്. അവരെ അടിക്കുകയല്ല തടവിൽ അഞ്ചു കൊല്ലം ഇടണം . പല രാജ്യങ്ങളും ഷൂട്ട് അറ്റ് സൈറ്റ് പോലും ഓർഡർ ഇട്ട സമയത്താണ് ഇമ്മാതിരി രാജ്യദ്രോഹം എഴുതി വെക്കുന്നത് . കൊറോണ കാലത്തെ എഴുത്ത് രാജ്യത്തെയും ജനതയെയും രക്ഷിക്കാനാവട്ടെ വിമർശനം വൈറസ് പോയതിനു ശേഷം വല്ല കലുങ്കുമേലോ ചായക്കടയിലോ ഇരുന്നു മുഷ്ടി ചുരുട്ടി ആകാശത്തേയ്ക്ക് എറിഞ്ഞ് ഘോര ഘോര ഘോരം പറഞ്ഞോളൂ
നെല്ല് കൊയ്യുവാന്‍ 2020-03-26 16:41:44
പാടത്തെ നെല്ല് കൊയ്യുവാൻ ഉപയോഗിക്കുക. അന്യ ദേശ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ പാടത്തു നെല്ല് വിളഞ്ഞു കിടക്കുന്നു, കൊയ്യുവാന്‍ ആളില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക