Image

ഒരിക്കൽ കോവിഡ് വന്നാൽ വീണ്ടും വരാൻ സാധ്യത കുറവ് (റൗണ്ട് അപ്പ് )

Published on 25 March, 2020
ഒരിക്കൽ കോവിഡ്  വന്നാൽ വീണ്ടും വരാൻ സാധ്യത കുറവ് (റൗണ്ട് അപ്പ് )
ഒരിക്കല്‍ കൊറോണ വൈറസ് ബാധയില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്ക് പിന്നീട് രോഗം വരാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍. രോഗത്തിനെതിരായ ആന്റിബഡി അവരൂടെ ശരീരത്തില്‍ ഉണ്ടാവുന്നതാണ് കാരണം. കൊറോണ വൈറസ് ഗ്രൂപ്പില്‍ പെട്ട സാര്‍സ് വൈറസ് ഒരിക്കല്‍ വന്നാല്‍ അടുത്ത 8-10 വര്‍ഷത്തെക്ക് അത് വീണ്ടും വരില്ലെന്നു ഡോ. വിനീത് മേനാച്ചേരിയേ ഉദ്ധരിച്ചു കൊണ്ട് ന്യു യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് മെഡിക്കല്‍ ബ്രാഞ്ച്ച്-ഗാല്‍ വസ്റ്റണിലെ വൈറോളജിസ്റ്റാണു ഡോ. വിനീത്.

കോവിഡ് രോഗം ഭേദമായവരുടെ രകതത്തില്‍ നിന്ന് പ്ലാസ്മ എടൂത്ത് അത്യാസന്ന നിലയിലുള്ള രോഗികളില്‍ കുത്തിവയ്ക്കുന്നത് പരീക്ഷിക്കുന്നു. രോഗം ഭേദമായവര്‍ക്ക് പുതുതായി രോഗം വന്നവരെ ചികില്‍സിക്കാന്‍ കഴിയുകയും ചെയ്യും.

ഇന്നലെ ഉച്ചക്കു 3:30 വരെ അമേരിക്കയില്‍ രോഗബാധയുള്ളവരുടെ എണ്ണം 62,000 കഴിഞ്ഞു. 869 പേര്‍ മരിച്ചു.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ രോഗബാധ 30,811.അടുത്ത സ്ഥാനങ്ങളിലുള്ള ന്യു ജെഴ്‌സിയില്‍ 4402; കാലിഫോര്‍ണിയയില്‍ 2660.

ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗം ബാധിച്ചവര്‍ 17,000 കടന്നു. മരണം 200 കടന്ന സാഹചര്യത്തില്‍മന്‍ഹാട്ടനിലെ ബെല്വ്യൂ ഹോസ്പിറ്റലിനു സമീപത്തായി താല്ക്കാലിക മോര്‍ച്ചറി ഒരുങ്ങുന്നു. മരണ സംഖ്യ വലിയ തോതില്‍ ഉയരുമെന്ന സന്ദേഹത്തിലാണിത്. വലിയ ടെസ്ന്റുകള്‍ സ്ഥാപിച്ച് ട്രക്കുകളിലാണു മോര്‍ച്വറി ഒരുങ്ങുന്നത്. മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ്സാണിത് സ്ഥാപിക്കുന്നത്.

സമ്പദ്രംഗം പിടിച്ചു നിര്‍ത്താന്‍ പ്രഖ്യാപിച്ച രണ്ട് ട്രില്യന്റെ പാക്കേജു പ്രകാരം 75000 ഡോളര്‍ വരെ വരുമാനമുള്ള വ്യക്തിക്ക് 1200 ഡോളര്‍ കിട്ടാന്‍ നാലു മാസം വരെ എടുത്തേക്കും. ഭാര്യക്കും ഭര്‍ത്താവിനും കൂടി ഒന്നര ലക്ഷത്തില്‍ താഴെയാണു വരുമാനമെങ്കില്‍ 2400 ഡോളര്‍ കിട്ടും. കുട്ടി ഒന്നിനു 500 ഡോളര്‍ വീതവും. ഇതിനു ടാക്‌സ് കൊടുക്കേണ്ടതില്ല. 99000 വരെ വരുമാനമുള്ള വ്യക്തിക്കും 198,000 വരെ വരുമാനമുള്ള ദമ്പതികള്‍ക്കും 2400-ന്റെ ഒരു ഭാഗം ലഭിക്കും.

ന്യു യോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ 30 വയസുള്ള ചാര്‍ട്ടേഡ് സ്‌കൂള്‍ ടീച്ചര്‍ അത്യാസന്ന നിലയില്‍ കഴിയുന്നു. പരീക്ഷണാര്‍ഥമുള്ള മരുന്നുകള്‍ അവര്‍ക്കു നല്കാന്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

മോശം ഭക്ഷണം, മദ്യപാനം, പുകവലി ഇവയൊക്കെ കൊണ്ടാണു സ്ത്രീകളേക്കാള്‍ വേഗത്തില്‍ പുരുഷന്മാര്‍ കോവിഡിനു ഇരയാകുന്നതെന്നു ഗവേഷകര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക