സ്വപ്ന സുന്ദരി (കവിത: ദീപ ബിബീഷ് നായര്‍)
SAHITHYAM
25-Mar-2020
SAHITHYAM
25-Mar-2020

ഹന്ത! ചാരുതയാർന്നു നിൽക്കുന്നിതാ
ചന്തമേറുമൊരു പൂവിന്നിതൾ പോലെ
മന്ദഹാസിനീ സുന്ദരീ നിൻ മലർ
ചുണ്ടിലുണ്ടോ മധുവിൻ ചഷകവും !!!
കോമളാംഗീ തവ തനുരൂപമോ
കാണ്മതിന്നൊരു കാഞ്ചന വർണ്ണമായ്
നീണ്ടൊരാ കാർകൂന്തലിന്നോളങ്ങൾ
കണ്ണിനിമ്പമായരയിളക്കം വരെ !!!

നല്ല വീതിക്കസവിൻ ഞൊറികളിൽ
തെല്ലുടക്കി നിൽക്കുന്നൊരാ നാഭിയും
ചെന്താമരമൊട്ടിൻ കലശങ്ങൾ
ചന്തമേറ്റുന്നു നിന്നിലെ യൗവനം !!!
വജ്രമായ് തിളങ്ങുന്നൊരക്ഷികൾ
കാന്തശക്തിപോലെന്നെ വിളിക്കുന്നു
കാമദേവൻ വരം തന്ന നീയൊരു
കാമിനിയാകും ഗാന്ധർവ്വ സുന്ദരീ !!!
മാമക ഹൃദയത്തിലിന്നെയ്‌തു നീ
പ്രേമപൂജ്യമാബാണശകലങ്ങൾ
നിദ്രാഭംഗനായ് മാറിയെന്നുള്ളവും
നിൻ പ്രോമാഗ്നിയിൽ വെന്തുരുകുന്നുവോ???
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments