Image

ശുചിത്വമെന്ന പ്രതിരോധം (ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 26 March, 2020
ശുചിത്വമെന്ന പ്രതിരോധം           (ജോര്‍ജ് പുത്തന്‍കുരിശ്)
ഇരിക്കുന്നു ഞാനിന്നു ധ്യാനസ്ഥനായ്
ഭരിച്ചിടുമ്പോള്‍ മനം പല വിധ ചിന്തയാലെ.
ഇല്ലായിരുന്നെനിയ്‌ക്കൊരല്പ നേരമൊന്നിനും
വല്ലാത്ത ജോലിത്തിരക്കിലായിരുന്നു ഞാന്‍.
എന്നാല്‍ എല്ലാം നിലച്ചിന്ന് ഇന്ധനം ഇല്ലാതെ
നിന്നുപോയെരു വാഹനംകണക്കു ഞാന്‍!
അഗോചരമായൊരണു 'കൊറോണ'യാലെ
ഭൂഗോളം ഭ്രമിച്ചിടുന്നു ലോകര്‍ ഭയന്നിടുന്നു.
എല്ലാം 'ഞാന്‍' എന്ന് ഡംഭ് മുഴക്കിയോര്‍ക്കു
മില്ലിതിനൊരുത്തരം മൗനമായുള്‍വലിഞ്ഞിടുന്ന.
കൈകുമ്പിളിലാണീശ്വരെനെന്നു ശഠിച്ചിരുന്നോര്‍
'കൈകഴുകുന്നു' കൊറോണയെ അകറ്റുവാന്‍.
ചിലപ്പോള്‍ ചിലതൊക്കെ ഭവിക്കുന്നു നല്ലതിനെന്ന് 
എളുപ്പമാണ് ചൊല്ലുവാനെങ്കിലും, സത്യമതെന്ന്
പഠിപ്പിക്കുന്നു ഏറിയ ജീവിതാനുഭവങ്ങള്‍ നമ്മെ;
പഠിച്ചാല്‍ മതിയാരുന്നതില്‍ നിന്നന്തെങ്കിലും നാം
ശുചിത്വബോധം വളര്‍ത്തണം ഏവരും, മൂഖ്യമായി
ശുചിയാക്കണം കൈകള്‍,  സോപ്പിട്ടു  കഴുകണം 
പതിയിരിക്കാന്‍ അണുക്കള്‍ക്ക് ഇടംകൊടുക്കാതെ
ചിതമായി നഖം വെട്ടി വൃത്തിയാക്കി വയ്ക്കണം.
വൃത്തിയായി വയ്ക്കണം മനസ്സു ശരീരവും സദാ
കര്‍ത്തവ്യമാണത് ഒരോ പൗരനും ഓര്‍ത്തിടേണം
വന്നുപോയിടും പകര്‍ച്ചവ്യാധികള്‍  വരും വീണ്ടും
ഒന്നുമാത്രം പ്രതിരോധം വ്യക്തിഗതശുചിത്വമത്

Join WhatsApp News
G. Puthenkurish 2020-03-26 08:55:53
Ten of the worst pandemics in history 1. HIV/AIDS PANDEMIC (AT ITS PEAK, 2005-2012) Death Toll: 36 million 2. FLU PANDEMIC (1968) Death Toll: 1 million 3. ASIAN FLU (1956-1958) Death Toll: 2 million: 4. FLU PANDEMIC (1918) Death Toll: 20 -50 million. 5. SIXTH CHOLERA PANDEMIC (1910-1911) Death Toll: 800,000+; 6. FLU PANDEMIC (1889-1890) Death Toll: 1 million. 7. THIRD CHOLERA PANDEMIC (1852–1860) Death Toll: 1 million 8. THE BLACK DEATH (1346-1353) Death Toll: 75 – 200 million 9. PLAGUE OF JUSTINIAN (541-542) Death Toll: 25 million 10. ANTONINE PLAGUE (165 AD) Death Toll: 5 million
Thomas Oomman 2020-03-26 16:11:36
Very timely and appropriate brother and very meaningful. Soon people will forget that in the grand scheme of things, earth does not even exist but the racism, hatred, the have and have-nots will return with a vengeance! Ignorance is bliss.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക