Image

അന്നമ്മ വര്‍ഗീസ് (കുഞ്ഞമ്മ-88) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 26 March, 2020
അന്നമ്മ വര്‍ഗീസ് (കുഞ്ഞമ്മ-88) ന്യൂയോര്‍ക്കില്‍  നിര്യാതയായി
ന്യു യോര്‍ക്ക്: പെരിങ്ങര കണ്ണാട്ടുപറമ്പില്‍ പാറശ്ശേരില്‍ പരേതനായ കെ.പി വര്‍ഗ്ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (കുഞ്ഞമ്മ-88)  യോങ്കേഴ്‌സില്‍ നിര്യാതയായി.

പരേത മല്ലപ്പള്ളി കടുവാക്കുഴി കുടുംബാംഗമാണ്. മക്കള്‍: രാജു വര്‍ഗീസ്, (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്, യോങ്കേഴ്സ്), നൈനാന്‍ വര്‍ഗീസ്, മിനി പ്രസാദ് (മൂവരും യോങ്കേഴ്സ്, ന്യൂയോര്‍ക്), പരേതയായ മോളി തോമസ്. മരുമക്കള്‍: റേച്ചല്‍ വര്‍ഗീസ്, രാജു കല്ലൂര്‍, ഷേര്‍ലി നൈനാന്‍, പ്രസാദ്.

സംസ്‌കാരം നാളെ (വെള്ളി) രാവിലെ 9.45ന് യോങ്കേഴ്‌സില്‍ ഓക്ള്‍ലന്‍ഡ് സെമിത്തേരിയില്‍ നടത്തും.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സെമിത്തേരിയില്‍ ആള്‍ക്കൂട്ടത്തെ അനുവദിക്കാത്തതു കൊണ്ട് സന്ദര്‍ശകരെ അനുവദിക്കുന്നതല്ല എന്ന് പരേതയുടെ കുടുംബം പ്രത്യേകം അറിയിക്കുന്നു. 
news: ബാബു പാറക്കൽ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക